ADVERTISEMENT

വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും നിറയാൻ വാതിലിന്റെ സ്ഥാനത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണമെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. വാസ്തു അനുസരിച്ച് പ്രധാനമായും നാലു ദിശകളിൽ പ്രധാന വാതിൽ ആകാം. ദക്ഷിണദിക്ക് ഒഴിവാക്കണമെന്നു മാത്രം. വീടായാലും ഓഫിസ് ആയാലും ഒരേ വരിയിൽ ഒന്നിലധികം വാതിലുകളുണ്ടാകാൻ പാടില്ല.

 

വീടിന്റെ പ്രധാന വാതിൽ പടിഞ്ഞാറ്, വടക്ക് അല്ലെങ്കിൽ വടക്കു കിഴക്ക് ദിശയിൽ വരുന്നതാണ് ഉചിതം. തെക്ക്, തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക് ദിക്കിൽ വാതിൽ വരുന്നത് തീർച്ചയായും ഒഴിവാക്കണം.
പ്രധാന വാതിലിന് കടുത്ത നിറങ്ങൾ നൽകുന്നതും തീർച്ചയായും ഒഴിവാക്കണം. പ്രത്യേകിച്ച് ചുവപ്പ്, കറുപ്പ് നിറങ്ങൾ ഉറപ്പായും ഒഴിവാക്കണം. തടിയുടെ ഇളം നിറങ്ങൾ അല്ലെങ്കിൽ ഓഫ്‌വൈറ്റ് അതുമല്ലെങ്കിൽ വെള്ളയോ, പച്ചയോ നിറങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

1200x625

 

വീട്ടിനുള്ളിലെ മറ്റു വാതിലിനെക്കാൾ വലുതായിരിക്കണം എപ്പോഴും പ്രധാന വാതിൽ. ക്ലോക്ക്‌വൈസ് രീതിയിലാകണം വാതിൽ തുറക്കേണ്ടത്. ഒരേ വരിയിൽ മൂന്നു വാതിലുകൾ വരുന്ന സാഹചര്യം ഒഴിവാക്കണം. വാസ്തുശാസ്ത്രപ്രകാരം അതു നല്ല ലക്ഷണമല്ല. അതു വീട്ടിലെ സന്തോഷത്തെ മോശമായി ബാധിക്കുമെന്ന് ഒരു വിശ്വാസമുണ്ട്.

വീടിന്റെ പ്രധാന വാതിലിന് പൊട്ടലോ കേടുപാടുകളോ ഒന്നുമില്ലെന്നും ഉറപ്പു വരുത്തണം. വാതിൽ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അരോചകമായ ശബ്ദമുണ്ടാകാനും പാടില്ല. അത് വീട്ടിലെ സമാധാന അന്തരീക്ഷത്തെ മോശമായി ബാധിക്കുമെന്നും ആളുകൾ തമ്മിൽ കലഹമുണ്ടാകുമെന്നും  പറയാറുണ്ട്. വാതിൽ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ശബ്ദമുണ്ടാകാതിരിക്കാൻ വിജാഗിരിയിൽ ഓയിലോ ഗ്രീസോ പുരട്ടി മയപ്പെടുത്താം.

വീട്ടിലെ നെഗറ്റീവ് എനർജിയും വാസ്തുദോഷങ്ങളുമകറ്റാൻ ചില വസ്തുക്കൾ വീട്ടിലെ പ്രധാന വാതിലിനു സമീപം വയ്ക്കാം. കക്കാത്തോടുകൊണ്ടുള്ള അലങ്കാര തോരണങ്ങൾ പ്രധാന വാതിലിനു സമീപം തൂക്കാം. കുതിരലാടമോ സ്വസ്തിക അടയാളത്തിന്റെ ചിത്രമോ പ്രധാനവാതിലിനു സമീപം തൂക്കാം. വിഘ്നേശ്വരന്റെ വിഗ്രഹമോ ചിത്രമോ പ്രധാനവാതിലിന്റെ വലതു വശത്തു വയ്ക്കുന്നതും നല്ലതാണ്. വാതിലിനു സമീപം വിൻഡ് ചൈം തൂക്കുന്നതും വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കുമെന്നു പറയപ്പെടുന്നു.

ഓരോ ദിശയ്ക്കും അനുയോജ്യമായ മെറ്റീരിയൽ കൊണ്ടുവേണം പ്രധാന വാതിൽ പണിയാൻ. പ്രധാന വാതിൽ തടി കൊണ്ടുണ്ടാക്കുന്നതാണ് നല്ലത്. ദക്ഷിണ ദിക്കിലാണ് പ്രധാന വാതിലെങ്കിൽ തടിയും ലോഹവും ചേർന്നു നിർമ്മിക്കുന്ന വാതിലാണ് ഉചിതം. പടിഞ്ഞാറ് ദിക്കിലാണ് പ്രധാന വാതിലെങ്കിൽ ലോഹപ്പണികളുള്ള വാതിലാണ് ഉചിതം. വടക്കുദിക്കിലാണ് വാതിലെങ്കിൽ വെള്ളിനിറമുള്ള വാതിലായിരിക്കും നല്ലത്. കിഴക്കു ദിക്കിലാണ് വാതിലെങ്കിൽ തടിയും വളരെ കുറച്ച് ലോഹഭാഗങ്ങളും ഉപയോഗിക്കുന്നതാണ് നല്ലത്.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും നെഗറ്റീവ് എനർജിയെ തുരത്തി പോസിറ്റീവ് എനർജി നിറയ്ക്കാൻ നല്ലതാണ്. പ്രധാന വാതിലും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചവറ്റുകുട്ടകൾ, ചെരിപ്പുകൾ, പൊട്ടിയ വീട്ടുപകരണങ്ങൾ എന്നിവയൊന്നും പ്രധാന വാതിലിനു മുന്നിലോ സമീപത്തോ ഉപേക്ഷിക്കരുത്.

പ്രധാനവാതിലിനു സമീപം നല്ല വെളിച്ചമുണ്ടായിരിക്കാൻ ശ്രദ്ധിക്കണം. പക്ഷേ ചുവപ്പുപോലെ കടുംനിറത്തിലുള്ള ലൈറ്റുകൾ ഉപയോഗിക്കരുത്. പ്രധാന വാതിലിനെതിരായി കണ്ണാടി വയ്ക്കരുത്. പച്ച നിറമുള്ള ചെടികൾ പ്രധാന വാതിലിനു സമീപം വളർത്തുന്നതും നല്ലതാണ്. പ്രധാനവാതിലിനു സമീപം ലോഹം അല്ലെങ്കിൽ തടി കൊണ്ടുള്ള നെയിംപ്ലേറ്റുകൾ വയ്ക്കാം. ഏതു ദിശയ്ക്ക് ഏതു ലോഹമാണ് ഉചിതം എന്നു വിദഗ്ധരോട് ചോദിച്ചു മനസ്സിലാക്കിയ ശേഷം വേണം അങ്ങനെ ചെയ്യാൻ. പ്രധാന വാതിലിനു സമീപം ശുചിമുറി വരുന്നതും ഒഴിവാക്കണം. മൃഗങ്ങളുടെ പ്രതിമകൾ, മറ്റു രൂപങ്ങൾ, വെള്ളവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ പ്രധാന വാതിലിനു നേരെ വരുന്നത് ഒഴിവാക്കണം.

 

English Summary : Main Door Vasthu Tips

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com