ADVERTISEMENT

ഒരേ പേര് അല്ലെങ്കിൽ ഒരേ സർനെയിം ഉപയോഗിക്കുന്നവർക്കെല്ലാം ഒരു പോലെ ഭാഗ്യനിർഭാഗ്യങ്ങൾ ഉണ്ടാകുന്നത് നാം കണ്ടിട്ടുണ്ടാകാം. ജനനസമയവും തീയതിയും ഗ്രഹനിലയും എല്ലാം നോക്കി ജാതകം പറയുന്നതു പോലെ ഒരാളുടെ ഡേറ്റ് ഓഫ് ബർത്തും പേരും ഒക്കെ അയാളുടെ ഭാഗ്യനിർഭാഗ്യങ്ങളെ സ്വാധീനിക്കുന്നു എന്നാണ് സംഖ്യാ ശാസ്ത്രം പറയുന്നത്. ഇടക്കാലത്ത് പേരിൽ ചില മാറ്റങ്ങൾ വരുത്തി ചില അക്ഷരങ്ങൾ കൂട്ടിച്ചേർത്തും മാറ്റിയും ഭാഗ്യ പരീക്ഷണങ്ങൾ നടത്തി വിജയിച്ച പലരും നമുക്ക് സുപരിചിതരാണ്.

ഒരേ പേരുകാർക്ക് സമാനമായ പല കാര്യങ്ങളും ഉണ്ടാകുന്നതാണ്. അതു കൊണ്ടുതന്നെ പേരിടുമ്പോൾ ആ പേരിലുള്ള മറ്റു വ്യക്തികൾ എങ്ങനെ ജീവിച്ചിരുന്നു എന്നുകൂടി കണക്കാക്കുന്നത് നല്ലതായിരിക്കും. അവുൾ പകീർ ജൈനുലബ്ദീൻ എന്ന പേര് എ.പി.ജെ അബ്ദുൽ കലാം എന്നാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ക്ലാസ് ടീച്ചർ ആയിരുന്നു. എം ജി ആറും, എൻ ടി ആറും ഒക്കെ അടങ്ങുന്ന സിനിമ സമൂഹത്തിൽ പലരും അവരുടെ പേരുകൾ സിനിമാ പ്രവേശനത്തിനു മുന്നും പിന്നുമായി മാറ്റിയിട്ടുണ്ട്.

ജാതകപ്രകാരം ഒരു കുഴപ്പവുമില്ല എന്നു പറയുമ്പോഴും പല ബുദ്ധിമുട്ടുകളും നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് ഒരുപക്ഷേ നിങ്ങളുടെ പേരിന്റെ കുഴപ്പം കൊണ്ടാകാം. അതിൽ ആവശ്യമാണെങ്കിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നിങ്ങളുടെ ഭാഗ്യം തെളിയുകയും ചെയ്യും. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പലരും വിചാരിക്കും എന്നാൽ ഒരു പേരിൽ പലതുമുണ്ടെന്നാണ് സംഖ്യാ ശസ്ത്രം പറയുന്നത്.

English Summary:

Will name change bring luck?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com