സവിശേഷതകൾ നിറഞ്ഞ മിഥുനം; അറിയാം ഇക്കാര്യങ്ങൾ
![significance-of-midhunam-month Image Credit : sutthirat sutthisumdang / Istockphoto](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2024/6/14/significance-of-midhunam-month.jpg?w=1120&h=583)
Mail This Article
കൊല്ല വർഷത്തിലെ പതിനൊന്നാമത്തെ മാസമാണ് മിഥുനം. സൂര്യൻ മിഥുനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് മിഥുന മാസം. ജൂൺ - ജൂലൈ മാസങ്ങളിലായാണ് മിഥുനം വരുക. തമിഴ് മാസങ്ങളായ ആവണി - ആടി മാസങ്ങൾക്ക് ഇടയ്ക്കാണ് മിഥുനം.
യുവമിഥുനങ്ങളുടെ ആകൃതി കണക്കാക്കുന്ന നക്ഷത്ര രാശിയാണ് മിഥുനം. വീണയേന്തിയ ഒരു സ്ത്രീയും ഗദയേന്തിയ ഒരു പുരുഷനും നില്‍ക്കുന്നതാണ് മിഥുനം രാശി സ്വരൂപം. മിഥുനം രാശി ചക്രത്തിലെ രാശികളിൽ ഒന്നാണ്.
പടിഞ്ഞാറ് ഇടവത്തിനും കിഴക്ക് കർക്കടകത്തിനും ഇടയിലാണ് മിഥുനം സ്ഥിതി ചെയ്യുന്നത്. മകയിരം 1/2, തിരുവാതിര , പുണർതം3/4 എന്നീ നക്ഷത്രങ്ങൾ ഈ രാശിയിലാണ് വരുന്നത്. ബുധനാണ് ഈ രാശിയുടെ നാഥൻ.
മിഥുന രാശിക്കാർ ആജീവനാന്തം പഠിക്കുന്നവരാണ്. മിഥുന രാശിക്കാർ മികച്ച ആശയവിനിമയക്കാരാണ്. യുക്തിസഹമായി ചിന്തിക്കുന്നവരാണ്.