ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ
![Weekly-Prediction-by-Kanippayyur-1200 Weekly-Prediction-by-Kanippayyur-1200](https://img-mm.manoramaonline.com/content/dam/mm/mo/astrology/star-predictions/images/2020/8/10/Weekly-Prediction-by-Kanippayyur-1200.jpg?w=1120&h=583)
Mail This Article
അശ്വതി:
സൽക്കീർത്തി വർധിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആർജവമുണ്ടാകും. നിലവിലുള്ളതിനു പുറമേ മറ്റൊരു വീടു കൂടി വാങ്ങാൻ ധാരണയാകും.
ഭരണി:
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകും. ചെറിയ കാര്യങ്ങൾക്കു പോലും കഠിനപ്രയത്നം വേണ്ടിവരും. വ്യാപാരത്തിൽ കാലാനുസൃത മാറ്റം വരുത്താൻ തയാറാകും.
കാർത്തിക:
പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയും. മംഗളകർമങ്ങളിൽ സജീവമായി പങ്കെടുക്കും.
രോഹിണി:
ത്യാഗങ്ങൾ സഹിച്ചു ചെയ്യുന്ന പ്രവൃത്തികളെല്ലാം ശുഭകരമായി പര്യവസാനിക്കും. തീരുമാനങ്ങളെടുക്കാൻ പരസഹായം തേടും. ജീവിതപങ്കാളിയുടെ സമയോചിത ഇടപെടലുകളാൽ അബദ്ധങ്ങളിൽ നിന്നു രക്ഷപ്പെടും.
മകയിരം:
നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് ഉചിതമല്ല. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ഗൃഹനിർമാണം ആരംഭിക്കും.
തിരുവാതിര:
പുത്രപൗത്രാദികൾക്കൊപ്പം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. വാത – ഉഷ്ണ രോഗപീഡകൾ വർധിക്കും. വ്യവസ്ഥകൾ പാലിക്കും.
പുണർതം:
ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. തൊഴിൽമേഖലകളിൽ അവിചാരിത തടസ്സം അനുഭവപ്പെടും.
പൂയം:
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകുമെങ്കിലും ദൂരദേശവാസം വേണ്ടിവരും. പൂർവികസ്വത്ത് രേഖാമൂലം ലഭിക്കും. ജീവിതപങ്കാളിയുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും.
ആയില്യം:
വിവാഹം തീരുമാനിക്കും. ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടെ ചെയ്തുതീർക്കും. ഊഹാപോഹങ്ങളിലും പ്രലോഭനങ്ങളിലും ഉൾപ്പെടരുത്.
മകം:
അനുചിത പ്രവൃത്തികളിൽനിന്നു പിന്മാറാൻ ഉൾപ്രേരണയുണ്ടാകും. പകർച്ചവ്യാധി പിടിപെടാൻ സാധ്യതയുണ്ട്. പ്രതികാര നടപടികൾ അബദ്ധങ്ങൾക്കു വഴിയൊരുക്കും.
പൂരം:
ശമ്പളവർധന മുൻകാല പ്രാബല്യത്തോടെ ലഭിക്കും. വാഹനം മാറ്റിവാങ്ങും. ശത്രുക്കൾ വർധിക്കും.
ഉത്രം:
വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ രേഖകൾ സൂക്ഷ്മമായി പരിശോധിക്കണം. മാതാപിതാക്കൾക്ക് അസുഖം വർധിക്കും. സുഹൃത്തിനു സാമ്പത്തികസഹായം ചെയ്യും.
അത്തം:
ജോലി തേടിയുള്ള വിദേശയാത്ര വിഫലമാകും. പ്രണയബന്ധം സഫലമാകും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും.
ചിത്തിര:
ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. മേലധികാരി നിർദേശിക്കുന്ന പദ്ധതി ഏറ്റെടുത്തു പൂർത്തിയാക്കും.
ചോതി:
മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ആശങ്ക വർധിക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്കു ശാശ്വത പരിഹാരം നിർദേശിക്കും. വ്യാപാരമേഖലയിൽ പുതിയ ആശയമുദിക്കും.
വിശാഖം:
ആശയങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാകും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. കഫ – നീർദോഷ രോഗപീഡകൾ വർധിക്കും.
അനിഴം:
ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടെ ചെയ്തുതീർക്കാൻ സാധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും.
തൃക്കേട്ട:
പൂർവികസ്വത്തു വിറ്റ് പട്ടണത്തിൽ വീടു വാങ്ങും. മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കാൻ തീരുമാനിക്കും. സഹപാഠികളെ കാണാനും സ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും.
മൂലം:
അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
പൂരാടം:
കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. വ്യാപാര, വ്യവസായ മേഖലകളിൽ ഉണർവുണ്ടാകും. സന്ധിവേദന വർധിക്കും.
ഉത്രാടം:
സുവ്യക്തമായ നിലപാട് സർവാദരങ്ങൾക്കും വഴിയൊരുക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. മികച്ച ജോലിക്ക് അവസരം ലഭിക്കും.
തിരുവോണം:
ഗൃഹനിർമാണം ഏറെക്കുറെ പൂർത്തിയാക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം പറയരുത്.
അവിട്ടം:
വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. വ്യവസ്ഥകൾ പാലിക്കും.
ചതയം:
അസൂയാലുക്കളുടെ ഉപദ്രവത്താൽ മനോവിഷമം തോന്നും. അസുഖങ്ങൾക്ക് ആയുർവേദ ചികിത്സ വേണ്ടിവരും. കുടുംബത്തിനൊപ്പം താമസിക്കാൻ അവസരമുണ്ടാകും.
പൂരുരുട്ടാതി:
സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതി കൈവരും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പൂർവികസ്വത്തു രേഖാമൂലം ലഭിക്കും.
ഉത്തൃട്ടാതി:
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ സാധിക്കും. പ്രവൃത്തിപരിചയമുള്ള മേഖലയിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
രേവതി:
പ്രശസ്തി വർധിക്കുമെങ്കിലും അഹംഭാവം അരുത്. പ്രണയബന്ധം സഫലമാകും. സഹോദരങ്ങൾക്ക് അസുഖം വർധിക്കും.
English Summary : Weekly Star Prediction by Kanippayyur / 2021 April 11 to 17