സെപ്റ്റംബറിലെ സമ്പൂർണ നക്ഷത്രഫലം ; അശ്വതി, ഭരണി ,കാർത്തിക,രോഹിണി
![Monthly-prediction-kanippayyur Monthly-prediction-kanippayyur](https://img-mm.manoramaonline.com/content/dam/mm/mo/astrology/star-predictions/images/2022/9/1/Monthly-prediction-kanippayyur.jpg?w=1120&h=583)
Mail This Article
അശ്വതി
വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. മാതാപിതാക്കളോടൊപ്പം താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നതിനായി കൂടുതൽ സൗകര്യമുള്ള വീട് വാടകയ്ക്കെടുക്കുവാനോ വാങ്ങിക്കുവാനോ തീരുമാനമെടുക്കും. വാക്കും പ്രവർത്തിയും ഫലപ്രദമായി തീരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
ഭരണി
ഔദ്യാഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. അവിസ്മരണീയമായ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ െസപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
കാർത്തിക
വിദേശത്തുള്ളവർക്ക് ജന്മനാട്ടിലെത്തി ഓണാഘോഷം വിപുലമായി ആഘോഷിക്കാൻ അവസരം വന്നു ചേരും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതകമാകും. ആത്മാർഥ സുഹൃത്തുക്കളെ സാമ്പത്തികമായി സഹായിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.
രോഹിണി
മാതാപിതാക്കളോടൊപ്പം ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. തൊഴിൽ മേഖലകളില്‍ അഭൂതപൂർവമായ വളർച്ച കാണുന്നു. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. പദ്ധതി സമർപ്പണത്തില്‍ അനുകൂലമായ വിജയം കൈവരിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തില്‍ യോഗം കാണുന്നു.