ADVERTISEMENT

അശ്വതി

വിദ്യാർഥികൾക്ക് ഈ വർഷം സമയം അനുകൂലമാകാൻ സാധ്യത കാണുന്നു. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങൾക്കും പദ്ധതി സമർപ്പണത്തിനും ഏപ്രിൽ മാസത്തിനു ശേഷം സമയം അനുകൂലം. നിർത്തിവച്ച ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഒക്ടോബർ മാസത്തോടെ ഗൃഹപ്രവേശന കർമം നിർവഹിക്കാൻ സാധിക്കും. വിരോധികൾ അനുകൂലമായി തീരുന്നതുവഴി ആത്മവിശ്വാസം വർധിക്കും. തൊഴിൽ മേഖലകളിൽ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കുന്നതു വഴി കർമമേഖലകളിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ 2023– ൽ യോഗം കാണുന്നു. 

 

 

ഭരണി

വ്യാപാരവിതരണ വിപണന മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. വിദ്യാർഥികൾക്ക് സമയം അനുകൂലം. നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന പല കാര്യങ്ങളും അനുകൂലമായിത്തീരും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരും. തൊഴിൽ മേഖലകളിൽ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഗുണം ചെയ്യും. ജോലിഭാരം വർധിക്കുവാനും പുതിയ ചുമതലകൾ ഏറ്റെടുക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

 

 

കാർത്തിക

അമിത ആത്മവിശ്വാസം ഒഴിവാക്കുക. നിലവിലുള്ള ജോലിയിൽ തുടരുന്നത് ഗുണം ചെയ്യും. 2023– 24 കാലഘട്ടങ്ങളിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കില്ല. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പരമാവധി ഒഴിവാകുന്നത് നന്നായിരിക്കും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കുക. വ്യാപാരവിപണന മേഖലകൾ വിപുലീകരിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ 2023– ൽ യോഗം കാണുന്നു. 

 

 

രോഹിണി

‌ഔദ്യോഗിക മേഖലകളിൽ ജോലിഭാരവും ചുമതലകളും വർധിക്കും. ജോലി ഉപേക്ഷിക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറും. വിദ്യാർഥികൾക്ക് സമയം അനുകൂലമല്ല. പുണ്യതീർഥ വിനോദ ഉല്ലാസ യാത്രകൾക്ക് അവസരം വന്നു ചേരും. അസമയങ്ങളിലെ യാത്രകൾ ഒഴിവാക്കുക. കുടുംബത്തിലും തൊഴിൽ മേഖലകളിലും സമാധാനപരമായ അന്തരീക്ഷം സംജാതമാകുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ 2023– ൽ യോഗം കാണുന്നു. 

 

Content Summary: Yearly Prediction by Kanippayyur 2023 / Ashwathy, Bharani , Karthika , Rohini

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com