ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
![Weekly Prediction by Kanippayyur Narayanan Namboodiripad Weekly Prediction by Kanippayyur Narayanan Namboodiripad](https://img-mm.manoramaonline.com/content/dam/mm/mo/astrology/star-predictions/images/2023/9/25/weekly-prediction-by-kanippayyur-september-24-to-30.jpg?w=1120&h=583)
Mail This Article
അശ്വതി: കുടുംബത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും. അനവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും.
ഭരണി: കൂടുതൽ പ്രയത്നിച്ച് സ്വൽപം അനുഭവഫലം ഉണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.
കാർത്തിക: ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നത് മറ്റുള്ളവർക്ക് ഗുണകരമാകും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.
രോഹിണി: സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിക്കാൻ മാനസികമായി തയാറാകും. പ്രതീക്ഷിച്ച സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ഔദ്യോഗിക തലത്തിൽ വന്നുചേരും.
മകയിരം: മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. സുതാര്യതയുള്ള സമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.
തിരുവാതിര: തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
പുണർതം: സ്വയംപര്യാപ്തത ആർജിച്ച് വിട്ടുവീഴ്ചയ്ക്കു തയാറാകും. വിരോധികളായിരുന്നവർ സുഹൃത്തുക്കളായി തീരും.
പൂയം: പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസം തോന്നും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ ധാരണയാകും. വിട്ടുവീഴ്ചാ മനോഭാവത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും.
ആയില്യം: ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. ഔദ്യോഗിക ജീവിതത്തിൽ മാനസികസമ്മർദം വർധിക്കും.
മകം: അവസരോചിതമായി പ്രവർത്തിക്കുന്നതിനാൽ അനിഷ്ട ഫലങ്ങൾ ഒഴിവാകും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
പൂരം: അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ അവലംബിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും.
ഉത്രം: വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. സഹപാഠികളോടൊപ്പം
അത്തം: പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. വ്യക്തി സ്വാതന്ത്ര്യത്താൽ പുതിയ ഭരണപരിഷ്കാരം പ്രാവർത്തികമാക്കും.
ചിത്തിര: മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ശുഭ ഭാവനകൾ യാഥാർഥ്യമാകും.
ചോതി: കാരുണ്യ പ്രവർത്തനങ്ങൾക്കു സർവാത്മനാ സഹകരിക്കും. ധാർമിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പിതാവിന്റെ ഇഷ്ടം അനുസരിച്ചു ഗൃഹം വാങ്ങുവാൻ തയാറാകും.
വിശാഖം: തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് യാത്രാക്ലേശം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സേവന സാമർഥ്യത്താൽ ആഗ്രഹസാഫല്യമുണ്ടാകും.
അനിഴം: വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കുവാൻ വിദഗ്ധനിർദേശം തേടും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും.
തൃക്കേട്ട: നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുവാൻ തയാറാകും. തൊഴിൽപരമായി ദൂരയാത്ര വേണ്ടിവരും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണക്രമീകരണം ശീലിക്കും.
മൂലം: അനവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. ഗുരുനാഥന്റെ ഉപദേശത്താൽ ഉപരിപഠനത്തിനു ചേരും.
പൂരാടം: പരിശ്രമസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനാൽ പുതിയ ഉദ്യോഗ അവസരം ഉപേക്ഷിക്കും.
ഉത്രാടം: പുതിയ തൊഴിലവസരം വന്നുചേരും. അഭിപ്രായ സമന്വയത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും.
തിരുവോണം: വിപരീത ചിന്തകൾ ഉപേക്ഷിച്ചു ശുഭാപ്തി വിശ്വാസത്തോടു കൂടി പ്രവർത്തിക്കുവാൻ തയാറാകും. ഗുരുസ്ഥാനീയരെ ആദരിക്കുവാനിടവരും.
അവിട്ടം: വ്യവസ്ഥകൾ പാലിക്കും. ആഗ്രഹ സാഫല്യത്തിനായി അഹോരാത്രം പ്രയത്നിക്കും. മുടങ്ങി കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.
ചതയം: പാരമ്പര്യ പ്രവൃത്തികളിൽ സജീവമായി പ്രവർത്തിക്കും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം ആരംഭിക്കും. നടപടി ക്രമങ്ങളിൽ നിഷ്കർഷയും ലക്ഷ്യബോധവും വർധിക്കും.
പൂരുരുട്ടാതി: അർഹതയുള്ള മത്സരാർഥികളെ അനുമോദിക്കുവാനവസരമുണ്ടാകും. വ്യാപാര വിപണന മേഖലകളിൽ സാമ്പത്തിക നേട്ടമുണ്ടാകും.
ഉത്തൃട്ടാതി: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. പുതിയ കർമപദ്ധതികൾക്ക് രൂപകൽപന ചെയ്യും.
രേവതി: തന്ത്രപ്രധാനമായ ചർച്ചകളിൽ അനുകൂലമായ അനുഭവമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിച്ചു തുടങ്ങും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 2023 September 24 to 30 | Manorama Astrology