ADVERTISEMENT

അശ്വതി: ഔചിത്യമുള്ള സമീപന ശൈലിക്ക് അർഹമായ അംഗീകാരം അന്തിമനിമിഷത്തിൽ അനുഭവയോഗ്യമാകും. 

ഭരണി: സഹോദര സുഹൃത്‌സഹായ ഗുണത്താൽ നിലനിൽപിന്നാധാരമായ ഉദ്യോഗം ലഭിക്കും. അനുഭവജ്ഞാനമുള്ളവരുടെ വാക്കുകൾ പലപ്പോഴും അബദ്ധങ്ങൾ അതിജീവിക്കുന്നതിന് ഉപകരിക്കും. 

കാർത്തിക: ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. ആദരവും വിനയവുമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ചു സർവകാര്യവിജയം നേടുവാൻ ഉപകരിക്കും.

രോഹിണി: നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ചു മറ്റൊന്നിനു ശ്രമിക്കുന്നത് അഭികാമ്യമല്ല. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു യുക്തിപൂർവം പിന്മാറും. 

മകയിരം: ഗൗരവമുള്ള വിഷയങ്ങൾ തനതായ അർഥതലങ്ങളോടു കൂടി ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും.  ആഗ്രഹ സാഫല്യത്തിനായി പ്രത്യേക പ്രാർഥനകൾ നടത്തും.

തിരുവാതിര: മാതാപിതാക്കളെ അനുസരിക്കുക, ആദരിക്കുക തുടങ്ങിയവ മാതൃകാപരമാകും. സാമ്പത്തിക ബാധ്യതകളാൽ കടം വാങ്ങും. 

പുണർതം: വൈദ്യനിർദേശത്താൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. യാഥാർഥ്യബോധത്തോടു കൂടിയ ജീവിതപങ്കാളിയുടെ സമീപനം മനസ്സമാധാനത്തിനു വഴിയൊരുക്കും. 

പൂയം: പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. അഭിപ്രായസമന്വയം തൊഴിൽ മേഖലകളിലും കുടുംബജീവിതത്തിലും അനുകൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. 

ആയില്യം: സങ്കീർണമായ പ്രശ്നങ്ങളെ ലാഘവത്തോടു കൂടി അഭിമുഖീകരിക്കുവാനവസരമുണ്ടാകും. സുനിശ്ചിതമായ കാര്യങ്ങളാണെങ്കിലും അകാരണ കാലതാമസം അനുഭവപ്പെടും.

മകം: ക്ലേശകരമായ വിഷയങ്ങളാണെങ്കിലും വേണ്ട വിധത്തിൽ നിറവേറ്റുവാനും അതിജീവിക്കുവാനും സാധിക്കും. നടപടിക്രമങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.

പൂരം: ആധുനിക സംവിധാനം ഉപയോഗിച്ചു കാർഷികമേഖല വിപുലമാക്കും. തൊഴിൽ മേഖലകളുടെ അവസ്ഥ പരിഗണിച്ച് ഉദ്യോഗം നഷ്ടപ്പെടാതിരിക്കുവാൻ ദമ്പതികൾക്ക് വേർപെട്ടു താമസിക്കേണ്ടതായി വരും. ഉപരിപഠനത്തിന് അന്യസംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരും.

ഉത്രം: വിഭാവനം ചെയ്ത പദ്ധതികൾക്കു കാലതാമസം നേരിടും.  വാഹനം മാറ്റിവാങ്ങുവാനിടവരും. 

അത്തം: മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതു വഴി ആത്മാഭിമാനമുണ്ടാകും.  വിവിധോദ്ദേശ്യങ്ങൾക്കായി അവധിയെടുക്കും. 

ചിത്തിര: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പദ്ധതി ആസൂത്രണ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കുവാൻ സാധിക്കും. 

ചോതി: സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.

വിശാഖം: പ്രലോഭനങ്ങളിൽ അകപ്പെടരുത്. വിൽപനോദ്ദേശ്യം മനസ്സിൽ കരുതി വാങ്ങിയ ഭൂമിക്കു ഭേദപ്പെട്ട നിലയിൽ ലാഭമുണ്ടാകയാൽ വിൽപനയ്ക്കു തയാറാകും.

അനിഴം: എല്ലാ മേഖലകളിലും ആത്മനിയന്ത്രണം വേണം. വിവര സാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. 

തൃക്കേട്ട: വസ്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും.  വ്യാപാര വിതരണ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. 

മൂലം: മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കുന്നതിനാൽ സർവകാര്യ വിജയമുണ്ടാകും. പുത്രപൗത്രാദികളോടൊപ്പം വിദേശത്തു മാസങ്ങളോളം താമസിക്കുവാനവസരമുണ്ടാകും. 

പൂരാടം: പാർശ്വഫലങ്ങളുള്ള ഔഷധം ഉപേക്ഷിച്ചു വ്യായാമമുറകളും പ്രകൃതിജീവന ഔഷധ രീതിയും അവലംബിക്കും. അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കിയ മേലധികാരിയോട് ആദരവ് തോന്നും. 

ഉത്രാടം: ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുവാൻ വ്യവസായം നവീകരിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ സൽകീർത്തിയും സജ്ജനപ്രീതിയും ആത്മസാക്ഷാത്കാരവും ഉണ്ടാകും. 

തിരുവോണം: സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. ആധ്യാത്മിക-ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുക്കും. 

അവിട്ടം: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. അർഹതയുള്ളവരെ അനുമോദിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.

ചതയം: ആസൂത്രിത പദ്ധതികളിൽ അന്തിമമായി അനുകൂല വിജയവും അനുഭവവും ഉണ്ടാകും. വ്യാപാരവിപണന മേഖലകളിൽ മാന്ദ്യം അനുഭവപ്പെടുന്നതിനാൽ ഉദ്യോഗത്തിൽ പ്രവേശിക്കും. 

പൂരുരുട്ടാതി: തടസ്സപ്പെട്ട പാഠ്യപദ്ധതിക്ക് പ്രവേശനം ലഭിക്കും. സുരക്ഷാ സംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. 

ഉത്തൃട്ടാതി: സജീവ സാന്നിധ്യത്താൽ സർവകാര്യ വിജയം നേടും. പുതിയ കരാർ ജോലികൾ ഏറ്റെടുത്തു നടപ്പിലാക്കും. 

രേവതി: നടപടിക്രമങ്ങളിലുള്ള ആത്മാർഥതയും നിഷ്കർഷയും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും മാതൃകാപരമായതിനാൽ പുതിയ തലങ്ങൾക്കു വഴിയൊരുക്കും. 

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com