ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കുന്നതിനാൽ ആത്മസാക്ഷാത്കാരമുണ്ടാകും. അസാന്മാർഗിക പ്രവൃത്തികളിൽ നിന്നും സുഹൃത്തിനെ രക്ഷിക്കുവാൻ സാധിക്കും.
ഭരണി: ചെലവിനങ്ങൾക്കു നിയന്ത്രണം വേണം. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകുവാൻ അനുമതി ലഭിക്കും.
കാർത്തിക: കുടുംബത്തിൽ നിന്നും വേർപെട്ടു താമസിക്കേണ്ടി വരുമെന്നറിഞ്ഞതിനാൽ ഔദ്യോഗിക സ്ഥാനക്കയറ്റം ഉപേക്ഷിക്കും. ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും.
രോഹിണി: നിർണായക തീരുമാനങ്ങൾ സ്വീകരിക്കുവാൻ സുഹൃത്‌സഹായം തേടും. സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
മകയിരം: വിഭാവനം ചെയ്ത പദ്ധതികൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ വിദഗ്ധോപദേശം തേടും. ഉപരിപഠനത്തിന് ചേരും.
തിരുവാതിര: പ്രതീക്ഷിച്ച വിജയശതമാനം ഉണ്ടാകയാൽ പ്രത്യേക ഈശ്വര പ്രാർഥനകളും വഴിപാടുകളും നടത്തുവാനിട വരും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും.
പുണർതം: ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. നിബന്ധനകൾക്കു വിധേയമായി ഉപരിപഠനത്തിനു ചേരും.
പൂയം: നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യസ്ഥാനം കൈവരിക്കുവാൻ ഉപകരിക്കും. മനസ്സിനിണങ്ങിയ ഭൂമി മോഹവില കൊടുത്തു വാങ്ങുവാൻ തയാറാകും.
ആയില്യം: സഹപ്രവർത്തകർ അവധിയായതിനാൽ അധ്വാനഭാരം വർധിക്കും. സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തനശൈലി പ്രകീർത്തിക്കപ്പെടും.
മകം: മാതൃകാപരമായ ആവിഷ്കരണ ശൈലിയും ലക്ഷ്യബോധത്തോടു കൂടിയുള്ള ആശയങ്ങളും സർവാദരങ്ങൾക്കും വഴിയൊരുക്കും. സുഹൃത്‌നിർദേശത്താൽ ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും.
പൂരം: പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ സാധിക്കുന്നതിനാൽ ആത്മ സംതൃപ്തിയുണ്ടാകും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും.
ഉത്രം: സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ആശയമുദിക്കും. ഗർഭം ധരിക്കാൻ സാധ്യതയുണ്ട്.
അത്തം: ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചിത്തിര: പ്രവൃത്തിയിലുള്ള നിഷ്കർഷ ലക്ഷ്യബോധം തുടങ്ങിയവ പ്രവർത്തന വിജയം കൈവരിക്കുന്നതിന് വഴിയൊരുക്കും. സഹപാഠിയോടൊപ്പം ഉപരിപഠനത്തിനു ചേരുവാനിടവരും.
ചോതി: ബൃഹത്പദ്ധതികളുടെ ആസൂത്രണ വിഭാഗത്തിൽ അവസരം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. ആത്മപ്രഭാവത്താൽ ദുഷ്പ്രചാരണങ്ങൾ നിഷ്പ്രഭമാകും.
വിശാഖം: പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ സുഹൃത്തിന്റെ ഉപദേശങ്ങൾ സഹായകമാകും. മേലധികാരി അവധിയായതിനാൽ ചുമതലകൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും.
അനിഴം: കുടുംബത്തിൽ ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധ്യമാകും.
തൃക്കേട്ട: സംതൃപ്തിയുള്ള സ്ഥാപനത്തിൽ പുത്രിയെ ഉപരിപഠനത്തിനു ചേർക്കുവാൻ സാധിക്കുന്നതിനാൽ ആശ്വാസം തോന്നും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും.
മൂലം: ഉദ്യോഗത്തോടനുബന്ധമായോ ഉദ്യോഗമുപേക്ഷിച്ചോ ഉപരിപഠനത്തിനു ചേരും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
പൂരാടം: സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. വിവിധോദ്ദേശ്യങ്ങൾക്കായി അവധിയെടുക്കുവാനിടവരും.
ഉത്രാടം: തീവ്രമായ പ്രയത്നത്താൽ ആസൂത്രിത പദ്ധതികൾ വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. മംഗളകർമങ്ങളിൽ സർവാത്മനാ സഹകരിക്കും.
തിരുവോണം: സ്ഥിതിഗതികൾ വിലയിരുത്തി പൊതുജനാവശ്യം മനസ്സിലാക്കി ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. വ്യാപാര–വിപണന മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും.
അവിട്ടം: ബന്ധുവിന്റെ നിർദേശത്താൽ അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറും. ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
ചതയം: സാഹചര്യങ്ങൾക്കനുസരിച്ചു ജീവിക്കുവാൻ തയാറായ ജീവിതപങ്കാളിയെ അനുമോദിക്കും. ജന്മനാട്ടിൽ സ്വന്തമായി വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായി വിദേശ ഉദ്യോഗം ഉപേക്ഷിക്കും.
പൂരുരുട്ടാതി: സമയോചിതമായ ഇടപെടലുകളാൽ സർവകാര്യ വിജയം നേടും. ഭൂമി ക്രയവിക്രയങ്ങളിലും ഊഹക്കച്ചവടത്തിലും പ്രതീക്ഷിച്ചതിലുപരി ലാഭം ഉണ്ടാകും.
ഉത്തൃട്ടാതി: തൃപ്തിയായ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും. സൽസന്താനഭാഗ്യമുണ്ടാകും.
രേവതി: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി നേടും. അർഹമായ പൂർവിക പിതൃസ്വത്തുക്കൾ രേഖാപരമായി ലഭിക്കും.