ADVERTISEMENT

അശ്വതി: സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വസ്ഥാനം വഹിക്കുവാനിടവരും. പ്രായത്തിലുപരി പക്വതയുള്ള പുത്രിയുടെ സമീപനത്തിൽ ആശ്വാസവും സമാധാനവും തോന്നും.
ഭരണി: മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകുവാനുള്ള അനുമതി ലഭിച്ചതിൽ ആശ്വാസം തോന്നും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും.
കാർത്തിക: കഠിന പ്രയത്നത്താലും ഈശ്വരാരാധനകളാലും മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധ്യമാകും. സദ്ചിന്തകളാലും കുടുംബാംഗങ്ങളുടെ അനുകൂല സമീപനത്താലും ആഹ്ലാദമുണ്ടാകും.
രോഹിണി: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. വാഹനം മാറ്റിവാങ്ങുവാനിടവരും.
മകയിരം: കലാകായിക മത്സരങ്ങളിൽ വിജയം കൈവരിക്കും. ദീർഘകാലാടിസ്ഥാനത്തിൽ നടത്തുവാനുദ്ദേശിക്കുന്ന പ്രവൃത്തികൾക്ക് തുടക്കം കുറിക്കും.
തിരുവാതിര: നവദമ്പതികളെ ആശീർവദിക്കുവാനിടവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.
പുണർതം: സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളാൽ ഏറ്റെടുത്ത പദ്ധതികൾ പൂർത്തീകരിക്കുവാൻ സാധിക്കും. നിലവിലുള്ളതിനെക്കാൾ ആനുകൂല്യങ്ങളുള്ള ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.
പൂയം: അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. അധ്വാനഭാരത്താൽ അവധിയെടുത്ത് ആരാധനാലയ ദർശനം നടത്തുവാനിടവരും.
ആയില്യം: പുത്രന്റെ സാമ്പത്തിക ദുരുപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ശാസ്ത്ര -സാങ്കേതിക പരീക്ഷണങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കും.
മകം: ഗാർഹിക ഉപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. സൽക്കർമങ്ങൾക്കും പുണ്യകർമങ്ങൾക്കും പണം ചെലവാക്കും.
പൂരം: പൊതുജനാവശ്യം തിരിച്ചറിഞ്ഞ് റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കുവാനിടവരും. സന്താനങ്ങളുടെ സൽക്കർമങ്ങളിൽ സന്തോഷവും ആത്മാഭിമാനവും തോന്നും.
ഉത്രം: ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും.
അത്തം: പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. പ്രവൃത്തി മണ്ഡലങ്ങളിൽ നിന്നു സാമ്പത്തികനേട്ടം വർധിക്കും.
ചിത്തിര: കുടുംബസമേതം പുണ്യതീർഥയാത്ര പുറപ്പെടും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.
ചോതി: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വസ്തു സംബന്ധമായ തർക്കങ്ങൾക്കു സമൂഹത്തിൽ ഉന്നതർ മുഖാന്തരം ശാശ്വത പരിഹാരം കണ്ടെത്തും.
വിശാഖം: കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ ഉപേക്ഷിച്ചു പുതിയതു വാങ്ങുവാനിടവരും. മാതാപിതാക്കളെ ധിക്കരിച്ച് പ്രവർത്തിക്കുന്നവർക്ക് അബദ്ധം വന്നുചേരും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
അനിഴം: ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും.
തൃക്കേട്ട: അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കുവാൻ സാധിച്ചതിനാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
മൂലം: ആത്മാർഥമായ പ്രവർത്തനങ്ങളാൽ ഉദ്യോഗം നഷ്ടപ്പെടുവാനുള്ള സാധ്യതകൾ അകലും. വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
പൂരാടം: വർഷങ്ങൾക്കുമുൻപ് കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. പുനഃപരീക്ഷയിൽ വിജയം കൈവരിക്കും.
ഉത്രാടം: വാഹനം മാറ്റിവാങ്ങുവാനിടവരും. വ്യവഹാര വിജയത്താൽ അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.
തിരുവോണം: പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും.
അവിട്ടം: ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകുമെങ്കിലും ദൂരദേശവാസം വേണ്ടിവരും. സദ്ചിന്തകളാലും സൽക്കർമങ്ങളാലും സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചതയം: കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. സമ്മാന പദ്ധതികളിലും കലാകായിക മത്സരങ്ങളിലും വിജയം കൈവരിക്കും.
പൂരുരുട്ടാതി: അപവാദാരോപണങ്ങൾക്കു വിരാമമുണ്ടാകയാൽ ആശ്വാസമാകും. ഉന്നതരുടെ മധ്യസ്ഥതയിൽ അതിർത്തി തർക്കം പരിഹരിക്കപ്പെടും.
ഉത്തൃട്ടാതി: ഉദ്യോഗത്തിൽ നിന്നും വിരമിച്ച് ഉപരിപഠനത്തിന് ചേരും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
രേവതി: സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com