റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണം
![172471634 172471634](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2025/1/13/gold.jpg?w=1120&h=583)
Mail This Article
കൊച്ചി∙ റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്ത് സ്വർണവില കുതിപ്പു തുടരുന്നു. ഇന്നലെ പവന് 240 രൂപ കൂടി ഉയർന്നതോടെ ഒരു പവന്റെ വില 60,440 നിലവാരത്തിലെത്തി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഗ്രാമിന് 7,555 രൂപയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില 2780 ഡോളർ കടന്നു. 2790 ഡോളറാണ് റെക്കോർഡ്.
അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റെടുത്ത ശേഷമുള്ള പ്രഖ്യാപനങ്ങളാണ് സ്വർണവിലയെ ബാധിക്കുന്നത്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനോട് പലിശനിരക്കുകൾ കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന ട്രംപിന്റെ പ്രഖ്യാപനവും സ്വർണവില കൂടാനിടയാക്കി.ദുബായിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 310 ദിർഹമായി. 24 കാരറ്റിന് 335.75 ദിർഹവും 21ന് 301 ദിർഹവും 18ന് 258 ദിർഹവുമാണ് ഇന്നലത്തെ നിരക്ക്.