‘എന്റെ മാലാഖയ്ക്ക് പിറന്നാൾ’; കൊച്ചുമകൾക്ക് പിറന്നാൾ ആശംസയുമായി മമ്മൂട്ടി

Mail This Article
കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശസകൾ നേർന്നു കൊണ്ടെത്തിയിരിക്കുകയാണ് മമ്മൂട്ടി. മറിയത്തിനൊപ്പമുള്ള ഒരു ക്യൂട്ട് ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചതിങ്ങനെയാണ്. ‘എന്റെ മാലാഖയ്ക്ക് ഇന്ന് അഞ്ച് വയസ്...’ സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേർ മറിയത്തിന് പിറന്നാൾ ആശംസകളുമായെത്തിയിരുന്നു. 2017 മെയ് 5നായിരുന്നു ദുല്‍ഖറിന്‍റെയും അമാലിന്‍റെയും മകള്‍ മറിയം അമീറ ജനിച്ചത്. ഈ വര്‍ഷം മറിയത്തിന് 5 വയസ്സ് തികഞ്ഞു. നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ മറിയത്തിന് പിറന്നാളാശംകള്‍ അറിയിച്ചു.അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ആശംസയ്ക്കായി കാത്തിരിക്കുകയായിരുന്നു പല ആരാധകരും എന്ന് കമന്റുകൾ പറയുന്നു. ഏറ്റവും കൂടുതൽ കാത്തിരുന്ന ആശംസ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ദുൽഖറിനെപ്പോലെ മകള്‍ മറിയം അമീറ സൽമാനും സോഷ്യൽ ലോകത്ത് നിരവധി ആരാധകരുണ്ട്. മമ്മൂട്ടിയോടും ദുൽഖറിനോടുമുള്ള ഇഷ്ടം ദുൽഖറിന്റെ മകളോടും പ്രേക്ഷകർക്കുണ്ട്. മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങൾക്കും വളരെ അപൂർവമായേ ദുൽഖർ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ മറിയത്തിന്റെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകർ നിരവധിയാണ്
English Summary : Mammootty post birthday wishes to Dulquer Salman's daughter Mariyam