ADVERTISEMENT
കായംകുളം ∙ താലൂക്ക് ആശുപത്രിയിലെ സ്കാനിങ് സെന്ററിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ  ഫണ്ടും എംഎൽഎ, എംപി  ഫണ്ടും നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി  വിഹിതവും ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. താലൂക്ക് ആശുപത്രിയിൽ 3.19 കോടി രൂപ എൻഎച്ച്എം ഫണ്ട് ചെലവഴിച്ച് നിർമിച്ച എംസിഎച്ച് ബ്ലോക്കിലേക്ക് ആവശ്യമായ ഉപകരണങ്ങളോടൊപ്പമാണ് അൾട്രാസൗണ്ട് സ്കാനിങ് മെഷീനും ആശുപത്രിക്ക് ലഭ്യമായത്. യു.പ്രതിഭ എൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ പി.ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, ജനപ്രതിനിധികളായ ഫർസാന ഹബീബ്, എസ്. കേശുനാഥ്, പി.എസ്.സുൽഫിക്കർ, കെ. പുഷ്പദാസ്, റെജി മാവനാൽ, ഷെമിമോൾ, സുമി അജീർ, അഖിൽ കുമാർ, അമ്പിളി ഹരികുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com