‘ജലജില്ല’; എന്നിട്ടും 163 വാർഡുകളിൽ ജലക്ഷാമം രൂക്ഷം; ജലാശങ്ക !
Mail This Article
ആലപ്പുഴ∙ ജില്ലയിൽ 163 തദ്ദേശ വാർഡുകൾ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്നെന്നു പഠന റിപ്പോർട്ട്. ആകെയുള്ള 1565 വാർഡുകളിലാണിത്. ശമാനക്കണക്ക് 10.42. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം, സംസ്ഥാന കാലാവസ്ഥ മാറ്റ പഠന കേന്ദ്രം എന്നിവ ചേർന്നാണു പഠനം നടത്തിയത്. മറ്റു ജില്ലകളിലെ സ്ഥിതി നോക്കിയാൽ ജില്ല താരതമ്യേന സുരക്ഷിതമാണെങ്കിലും ഇത്രയേറെ ജലസ്രോതസ്സുകളുള്ള ജില്ലയിൽ ഇത്രയും പ്രദേശങ്ങളിൽ ജലക്ഷാമമുണ്ടെന്നതു നിസ്സാരമല്ലെന്നു ഗവേഷകർ പറയുന്നു.
ജലസമൃദ്ധമായ കുട്ടനാടൻ മേഖലയിലും ജലക്ഷാമമുള്ള പ്രദേശങ്ങളുണ്ട്. മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. കൂടുതൽ ജലക്ഷാമമുള്ള വാർഡുകൾ ഉൾപ്പെട്ട മറ്റു പഞ്ചായത്തുകൾ: പുളിങ്കുന്ന്, കാവാലം, നീലംപേരൂർ, വെളിയനാട്, രാമങ്കരി, തലവടി, വള്ളികുന്നം, താമരക്കുളം, പാലമേൽ, മാവേലിക്കര തെക്കേക്കര, ചുനക്കര, നൂറനാട്, ദേവികുളങ്ങര, എഴുപുന്ന, പട്ടണക്കാട്. നഗരസഭകളിൽ കായംകുളത്തു മാത്രമാണു വലിയ പ്രശ്നമുള്ളത്. ചെങ്ങന്നൂരിൽ ഒരു വാർഡുണ്ട്.
ശുദ്ധജലക്ഷാമം നേരിടുന്ന പഞ്ചായത്തുകൾ
1. മാരാരിക്കുളം തെക്ക്
2. മണ്ണഞ്ചേരി
3. ആര്യാട് പഞ്ചായത്ത്
4. പുളിങ്കുന്ന്,
5. കാവാലം
6. നീലംപേരൂർ
7. വെളിയനാട്
8. രാമങ്കരി
9. തലവടി
10. വള്ളികുന്നം
11. താമരക്കുളം
12. പാലമേൽ
13. മാവേലിക്കര തെക്കേക്കര
14. ചുനക്കര
15. നൂറനാട്
16. ദേവികുളങ്ങര
17. എഴുപുന്ന
18. പട്ടണക്കാട്