ജനം നിരാഹാരത്തിലേക്ക് (സമരമല്ല, വില താങ്ങാഞ്ഞിട്ടാ)

Mail This Article
തൊടുപുഴ ∙ വൈദ്യുതിയടക്കം ‘നിത്യോപയോഗ’ സാധനങ്ങൾക്ക് വില കൂടുകയാണ്. ശമ്പള കുടിശിക ഇനിയും തീർത്തു കിട്ടാത്ത കെഎസ്ആർടിസി ജീവനക്കാരൻ പലവ്യഞ്ജനക്കടയിലേക്കു കയറുമ്പോൾ വിലവിവരപ്പട്ടിക കണ്ടു ഞെട്ടുകയാണ്. ഉള്ളിക്ക് ഒക്ടോബറിൽ 65 രൂപയായിരുന്നു. വില 120ലെത്തിയ നവംബറിലും ഒക്ടോബറിലെ ശമ്പളം കിട്ടിയിട്ടില്ല. ഉൽപാദിപ്പിക്കുന്ന സാധനങ്ങൾക്ക് ശരാശരി വില പോലും ലഭിക്കാത്ത ഇടുക്കിയിലെ കർഷകന്റെ അവസ്ഥയും കഷ്ടം തന്നെ. സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിയുന്ന രീതിയിലേക്കാണ് വിലക്കയറ്റം നീങ്ങുന്നത്. ഒക്ടോബർ ആദ്യവാരത്തിൽ നിന്ന് ബഹുദൂരം മുന്നിലാണ് ഇന്നലെ പല സാധനങ്ങളുടെയും വില. ദീപാവലിയോടെ വില ഇനിയും കൂടാനുള്ള പ്രവണതയാണ് വിപണിയിൽ.
ഇന്നലത്തെയും ഒക്ടോബർ ആദ്യവാരത്തിലെയും വില താരതമ്യം
∙ ഉള്ളി: 120 – 65
∙ സവാള: 70 – 35
∙ വെളുത്തുള്ളി: 220 – 160
∙ ജീരകം: 90 – 60
∙ ഇഞ്ചി: 160 – 110
∙ തക്കാളി: 40 – 20
∙ പാവയ്ക്ക: 60 – 50
∙ കോവയ്ക്ക: 60 – 50
∙ മാങ്ങ: 100 – 80
∙ മുരിങ്ങക്കായ: 120 – 80
∙ ബീൻസ്: 100 – 80
∙ നേന്ത്രപ്പഴം: 46 – 30