ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ പറന്നുയർന്ന് വാഹനങ്ങൾക്ക് മുകളിൽ കൂടി പോകുന്ന പറക്കും കാർ. സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ഈ അദ്ഭുതകാറുകൾ ഇനി സ്വപ്നമല്ല യാഥാർഥ്യമായിരിക്കുന്നു. കാലിഫോർണിയയിലെ വാഹനനിർമാതാക്കളായ അലെഫ് എയ്റോനോട്ടിക്സ് എന്ന കമ്പനിയാണ് ലോകത്തിലെ ആദ്യ പറക്കും ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടം നടത്തിയത്. 

ലോകത്തിലെ ആദ്യത്തെ ‘റിയൽ ഫ്ലൈയിങ് കാർ’ എന്ന് കമ്പനി അവകാശപ്പെടുന്ന വാഹനം പറക്കുന്ന വിഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വെർട്ടിക്കലായി മറ്റൊരു വാഹനത്തിനു മുകളിലൂടെ പറക്കുന്നതും ടേക്ഓഫ് ചെയ്യുന്നതിന്റെയുമെല്ലാം വിഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഒരു വിഡിയോയിൽ ഇലക്ട്രിക് കാർ വെർട്ടിക്കലായി അന്തരീക്ഷത്തിലേക്ക് പതുക്കെ പറന്നുയരുന്നതും സ്ട്രീറ്റിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മുകളിലൂടെ ഒഴുകി പോകുന്നതുമാണ് കാണിക്കുന്നതെങ്കിൽ ഒരു മൈതാനത്തിലൂടെ ഓടുന്ന വിഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 

പറക്കും കാറുകൾ ഇതിന് മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള വാഹനങ്ങൾക്ക് ചെറിയ റൺവേകൾ വേണമെന്നത് ഒരു പോരായ്മയായിരുന്നു. വെർട്ടികൽ ടേക്ഓഫ് ചെയ്യാൻ കഴിവുള്ള ആദ്യത്തെ ഇലക്ട്രിക് പറക്കും കാറാണ് അലെഫ് എയ്റോനോട്ടിക്സ് പരീക്ഷണ പറക്കൽ നടത്തിയ മോഡൽ സീറോ.

ഇത് ആദ്യമായിട്ടല്ല പറക്കും കാറുകളിലൂടെ അലെഫ് എയ്റോനോട്ടിക്സ് വാർത്തകളിൽ നിറയുന്നത്. 2017ൽ ആദ്യ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ച കമ്പനിക്ക് ടെസ്‌ല, സ്പെയ്സ് എക്സ് എന്നീ കമ്പനികളിൽ നിന്ന് നിക്ഷേപം ലഭിച്ചിട്ടുണ്ട്. 2022 ൽ ഏറ്റവും പുതിയ പറക്കും കാറിന്റെ പ്രോട്ടോടൈപ്പും കമ്പനി പ്രദർശിപ്പിച്ചു. ഒറ്റ ചാർജിൽ പരമാവധി 220 മൈൽ ദൂരം വരെ (ഏകദേശം 354 കി.മീ) സഞ്ചരിക്കാൻ സാധിക്കുന്ന കാറിന് 110 മൈൽ വരെ (ഏകദേശം 177 കി.മീ) വരെ പറക്കാനുമാകും. യുഎസ് ഫെഡറേഷൻ ഓഫ് ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ പ്രത്യേക എയർവർത്തിനെസ് സർട്ടിഫിക്കറ്റും ഈ കാറിന് ലഭിച്ചു. 

‌‌കമ്പനി 2022 ൽ പ്രദർശിപ്പിച്ച മോഡൽ എയുടെ പ്രോട്ടോടൈപ്പ് വേർഷനായ മോഡൽ സീറോ അൾട്രാലൈറ്റ് മോഡലാണ് പരീക്ഷണത്തിന് ഉപയോഗിച്ചത് എന്ന് കമ്പനി പറയുന്നു. നിലവിൽ മണിക്കൂറിൽ 25 മൈൽ ആണ് കാറിന്റെ വേഗം. മുൻപിലും പിറകിലും നാലു വീതം റോട്ടറുകൾ ഉപയോഗിച്ചാണ് കാർ പറക്കുന്നത്. വിഡിയോ വൈറൽ ആയതോടെ ഇതിനകം 3,000 പ്രീ–ഓർഡറുകൾ കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഒരു കാറിന് 3,00,000 ഡോളർ (ഏദേശം 2.5 കോടി രൂപ) ആണ് വില. ബോയിങ്, എയർബസ് തുടങ്ങിയ വിമാനകമ്പനികൾക്ക് ഘടകങ്ങൾ നിർമിച്ചു നൽകുന്ന  PUCARA Aero, MYC എന്നീ കമ്പനികളുമായി നിർമാണ കരാറുമുണ്ട്. മോഡൽ എ വിതരണം അടുത്ത വർഷം ആരംഭിക്കുമെന്നും മറ്റൊരു മോഡൽ 2035 ൽ വിപണിയിലെത്തിക്കുമെന്നും കമ്പനി പറയുന്നു.

English Summary:

Alef Aeronautics' flying car achieved a successful test flight, marking a significant advancement in transportation technology. The electric vertical takeoff and landing (VTOL) vehicle, Model Zero, has garnered over 3,000 pre-orders.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com