കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

Mail This Article
×
നർക്കിലക്കാട്∙ കോഴിയെ പിടിക്കാനെത്തിയ പെരുമ്പാമ്പിനെ ജീവനോടെ പിടികൂടി വനംവകുപ്പ് അധികൃതരെ ഏൽപ്പിച്ചു. മൗവ്വേനി മണ്ണനാൽ ബിജി ഇൗപ്പന്റെ കോഴികൂടിൽ കയറി 2 കോഴികളെ വിഴുങ്ങിയ പാമ്പിനെയാണ് പ്രവാസികളായ എൽ.കെ.ജുനീദ്, ഉസ്മാൻ എന്നിവർ ചേർന്ന് പിടിച്ചത്. തുടർന്ന് ചിറ്റാരിക്കാൽ പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസിന്റെ നിർദേശപ്രകാരം വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയി വനത്തിൽ വിട്ടയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.