ADVERTISEMENT

കൊല്ലം ∙ കൊല്ലം– ചെങ്കോട്ട ദേശീയപാത –744 ഗ്രീൻഫീൽഡ് പാതയായി നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ 3 എ വിജ്ഞാപനത്തിനുള്ള നടപടി തുടങ്ങി. കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ 9 വില്ലേജുകളിലെ 1250 പേരുടെ 174.99 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക.

പ്രസിദ്ധീകരിക്കുന്നത് ഉൾപ്പെടെ തുടർ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു കാണിച്ച് ദേശീയപാത അതോറിറ്റി ഡിജിഎം കം പ്രോജക്ട് ഡയറക്ടർ കൊല്ലം ദേശീയപാത വിഭാഗം സ്പെഷൽ ഡപ്യൂട്ടി കലക്ടർക്ക് കത്ത് അയച്ചു. കഴിഞ്ഞ മാസം 26 നാണു കത്ത് അയച്ചത്. ഏറ്റെടുക്കേണ്ട വസ്തുക്കളുടെ സർവേ നമ്പർ, അളവ്, റോഡിന്റെ അലൈൻമെന്റ് എന്നിവയും കത്തിനോടൊപ്പമുണ്ട്.

പാരിപ്പള്ളി കടമ്പാട്ടുകോണത്തു നിന്നു ആര്യങ്കാവ് വരെ 17 വില്ലേജുകളിലൂടെയാണ് ജില്ലയിൽ ദേശീയപാത കടന്നു പോകുന്നത്. ഇതിൽ 9 വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനം ഇറക്കുന്നത്. കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 59.712 കിലോമീറ്റർ ആണ് നിർദിഷ്ട പാതയുടെ നീളം. ആന്ധ്ര, കർണാടക, ഗോവ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഭാരത് മാല പരിയോജന പ്രകാരമാണ് റോഡ് നിർമാണം.

∙ കൊല്ലം താലൂക്ക്: പാരിപ്പള്ളി
∙ കൊട്ടാരക്കര താലൂക്ക്: ചടയമംഗലം, കോട്ടുക്കൽ, ഇട്ടിവ, നിലമേൽ
∙ പുനലൂർ താലൂക്ക്: വാളക്കോട് (ഭാഗികം), ഇടമൺ, തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, തിങ്കൾകരിക്കം, ആയിരനല്ലൂർ, ഇടമുളയ്ക്കൽ, അഞ്ചൽ, ഏരൂർ, അലയമൺ, പുനലൂർ.

3 എ വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന വില്ലേജുകൾ

∙ഇടമൺ: 4 സർക്കാർ ഭൂമി ഉൾപ്പെടെ 18 പേരുടെ 17.38 ഹെക്ടർ
∙ഏരൂർ: 139 പേരിൽ നിന്നു 26.9033 ഹെക്ടർ (സർക്കാർ ഭൂമി ഉൾപ്പെടെ )
∙ആയിരനല്ലൂർ: 57 പേരിൽ നിന്നു 39.2452 ഹെക്ടർ.(10 സർക്കാർ ഭൂമി)
∙അഞ്ചൽ : 10 പേരിൽ നിന്ന് 0.1859 ഹെക്ടർ
∙ അലയമൺ: 266 പേരിൽ നിന്നു 17.5817 ഹെക്ടർ.
∙കോട്ടുക്കൽ: 282 പേരിൽ നിന്നു 31.16223 ഹെക്ടർ
∙ഇട്ടിവ: 93 പേരിൽ നിന്നു 7.3447 ഹെക്ടർ
∙ ചടയമംഗലം : 275 പേരിൽ നിന്നു 22.7275 ഹെക്ടർ.
∙നിലമേൽ: 110 പേരിൽ നിന്നു 12.4621 ഹെക്ടർ. ആകെ 174.99 ഹെക്ടർ

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com