ADVERTISEMENT

പൊൻകുന്നം ∙ ശബരിമല തീർഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുരയിടത്തിലേക്കു മറിഞ്ഞ് 5 പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ കർണാടക ബെല്ലാരി ഹർപ്പന തോടൂർ കെഞ്ചപ്പ(23), ഉജ്ജൈൻ ആലപ്പ പരശുരാമൻ(37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി.നവീൻ(25) ഉജ്ജൈൻ സ്വദേശികളായ കിരൺ(28), രോഹിത്(24) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പൊൻകുന്നം–
മണിമല റോഡിൽ ചെറുവള്ളി കാവുംഭാഗത്തിനു സമീപം ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടക സംഘത്തിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. നിയന്ത്രണം വിട്ട് റോഡിൽ നിന്നു സമീപത്തെ പുരയിടത്തിലേക്കു ചാടിയ കാർ കുറച്ചുദൂരം ഓടിയ ശേഷമാണു മറിഞ്ഞത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com