ADVERTISEMENT

ഫീസ്, താമസം, ഭക്ഷണം, യാത്ര മുതലായവ സൗജന്യമായി നൽകി, ചിട്ടയോടെ മെഡിക്കൽ ബിരുദത്തിനു പുണെയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളജ് (എഎഫ്എംസി) സൗകര്യമൊരുക്കുന്നു. യൂണിഫോം / ബുക്ക് / സ്റ്റേഷനറി / വാഷിങ് അലവൻസുമുണ്ട്. ക്യാംപസിൽ താമസിച്ചു പഠിക്കണം. പഠനകാലത്തു വിവാഹം പാടില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലോരോന്നിനും കുറഞ്ഞത് 50%, മൂന്നിനും കൂടെ 60%, ഇംഗ്ലിഷിന് 50% എന്നീ ക്രമത്തിലെങ്കിലും മാർക്കോടെ ആദ്യ ചാൻസിൽ പ്ലസ്ടു വിജയം. 2022 ഡിസംബർ 31ന് 17 വയസ്സ് തികയണം, 24 തികയരുത്. ഇന്ത്യക്കാർക്ക് ആകെയുള്ള 145 സീറ്റിൽ 30 പെൺകുട്ടികൾക്ക്. പട്ടികവിഭാഗക്കാർക്കു 10 സീറ്റ്. സംവരണവിഭാഗങ്ങൾക്കു മിനിമം യോഗ്യതയുടെയോ പ്രായത്തിന്റെയോ കാര്യത്തിൽ ഇളവില്ല. 

 

നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ്–യുജി 2022 എന്ന പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യുമ്പോൾ www.mcc.nic.in എന്ന വെബ്സൈറ്റിൽ എഎഫ്എംസിയിലേക്കും അപേക്ഷിച്ചവരായിരിക്കണം. ഇങ്ങനെ ഓപ്റ്റ് ചെയ്തവരുടെ പേരു നോക്കി, 1380 ആൺകുട്ടികളും 360 പെൺകുട്ടികളും അടക്കം മികച്ച 1740 പേരെ സ്ക്രീനിങ്ങിനു തിരഞ്ഞെടുക്കും. www.afmcdg1d.gov.in / www.mcc.nic.in എന്നീ സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തുന്ന ഷെഡ്യൂളനുസരിച്ച് അവർ അസ്സൽ രേ‌ഖകളുമായി ‌പുണെയിൽ ഹാജരാകണം. 

 

കംപ്യൂട്ടർ ഉപയോഗിച്ചുള്ള ToELR എന്ന 30 മിനിറ്റ് പരീക്ഷയിൽ ഇംഗ്ലിഷ് ഭാഷ, ആശയഗ്രഹണം, യുക്തിചിന്ത, എന്നിവയിൽ നിന്ന് 2 മാർക്കു വീതമുള്ള 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. തെറ്റൊന്നിന് അര മാർക്കു കുറയ്ക്കും. ടെസ്റ്റിന്റെ 80 മാർക്ക്, നീറ്റിന്റെ 720 മാർക്ക് എന്നിവ ചേർത്ത് 800ലുള്ള മാർക്ക് നാലു കൊണ്ട് ഹരിച്ച് 200–ലാക്കും. ഇതിനോട് 50 മാർക്കിന്റെ ഇന്റർവ്യൂവിൽ കിട്ടുന്നതും ചേർത്ത് അന്തിമറാങ്ക് തീരുമാനിക്കും. സ്പോട്സ് എൻസിസി എന്നിവയിൽ പങ്കെടുത്തിട്ടുള്ളവർക്കും സൈനികരുടെ മക്കൾക്കും റാങ്കിങ്ങിൽ വെയ്റ്റേജുണ്ട്. 

 

ഇന്റർവ്യൂവിൽ പൊതുവിജ്ഞാനവും അപേക്ഷകന്റെ അഭിരുചികളും മറ്റും വിലയിരുത്തും. മാനസികശേഷി പരിശോധനയിൽ യോഗ്യത നേടിയാൽ മതി; ഇതിന്റെ മാർക്ക് റാങ്കിങ്ങിനു നോക്കില്ല. വിശദമായ വൈദ്യപരിശോധനയുമുണ്ട്. സംശയനിവാരണത്തിന്: Officer-in-Charge, Admission Cell, Armed Forces Medical College, Pune – 411 040; ഫോൺ: 020-26334209; oicadmission@gmail.com. Inset - സായുധസേനയിൽ സേവനം നിർബന്ധം എംബിബിഎസ് യോഗ്യത നേടുന്നവർക്കെല്ലാം സായുധസേനയിൽ കമ്മിഷൻഡ് ഓഫീസർ നിയമനം. 

 

പകുതിപ്പേർക്കു സ്ഥിരം കമ്മിഷനും, പകുതിപ്പേർക്ക് ഷോർട്–സർവീസ് കമ്മിഷനും നൽകും. കരസേന, വ്യോമസേന, നാവികസേന ഇവയൊന്നിൽ നിർബന്ധമായും സേവനം അനുഷ്ഠിക്കണം. ഷോർട്–സർവീസുകാർ 7 വർഷവും, സ്ഥിരം കമ്മിഷൻകാർ പെൻഷൻ പറ്റുന്നതുവരെയും. സേവനക്കരാർ ഒപ്പിടണം.

 

Content Summary : MBBS admissions at AFMC

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com