ഐ ഒ സി അയർലൻഡ് ഡോ. മൻമോഹൻ സിങ് അനുസ്മരണം നടത്തി
![manmohan-singh-was-commemorated-by-the-ioc-ireland ഐഒസിയുടെ മൻമോഹൻസിങ് അനുസ്മരണം. Image Credit- Special Arrangement](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/europe/images/2025/1/28/manmohan-singh-was-commemorated-by-the-ioc-ireland%20.jpg?w=1120&h=583)
Mail This Article
ഡബ്ലിൻ ∙ എ ഐ സി സി യുടെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (ഐഒസി) നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് അനുസ്മരണം നടത്തി.
ഡബ്ലിൻ ലൂക്കനിലെ ഷീല പാലസിൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി ഡോ. ജസ്ബിർ സിങ് പ്യൂരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിൽ ഡീനോ ജേക്കബ്, കുരുവിള ജോർജ്, ഫവാസ് മാടശേരി, റോയ് കുഞ്ചലക്കോട്, രാജു കുന്നക്കാട്, ജോജി എബ്രഹാം, മനോജ് മന്നത്, വിനു കളത്തിൽ, സുബിൻ ജേക്കബ്, ചാൾസൺ ചാക്കോ, ലിജു ജേക്കബ്,അനു ലോനച്ചൻ, ഷാൽബിൻ, ഷിനിത്, ഷിജോ അങ്കമാലി, സണ്ണി, നജിം, ബിനു, ഡെൻസൺ കുരുവിള അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്ത അയച്ചത് :
റോണി കുരിശിങ്കൽ പറമ്പിൽ