ജുബൈൽ എഫ്.സി സോക്കർ അക്കാദമിയുടെ ഫുട്ബോൾ പരിശീലന ക്യാംപിന് തുടക്കമായി

Mail This Article
ജുബൈൽ∙ ജുബൈൽ എഫ്സി സോക്കർ അക്കാദമിക്ക് കീഴിലുള്ള ഫുട്ബോൾ പരിശീലന ക്യാംപിന് ഇന്ത്യൻ എംബസി സ്കൂൾ പ്രിൻസിപൽ ഡോ. നൗഷാദ് അലി കിക്ക് ഓഫ് കർമം നിർവഹിച്ചു. പ്രവാസി വിദ്യാർഥികൾക്ക് ഫുട്ബോളിന്റെ സാങ്കേതിക വിദ്യഭ്യാസവും ഫിറ്റ്നസ്സോടെയും പ്രഫഷനൽ ആയും കളിക്കാൻ കഴിയുന്ന പരിശീലനം നൽക്കുകയാണ് ജുബൈൽ എഫ്സിയുടെ ലക്ഷ്യം. ജുബൈൽ എഫ്സി കോച്ച് മുഹമ്മദ് ഷിഫാറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപ് എല്ലാ വെള്ളിയാഴ്ചയും രാവിലെ നടക്കും. ആറു മുതൽ പതിനാറ് വയസ്സ് വരെയുള്ള ആൺ കുട്ടികൾക്കാണ് പ്രവേശനം.
കിക്ക് ഓഫ് ദിനത്തിലെ പരിശീലനങ്ങൾക്ക് ജുബൈൽ എഫ്സിയുടെ അനസ് വയനാട്, ജാനിഷ്, ഇല്യാസ് മുല്യകുറുശ്ശി, സലാം മഞ്ചേരി, മുസ്തഫ, വിപിൻ നിലമ്പൂർ, സുഹൈൽ, ജലീൽ മങ്കട, ഷാഫി പട്ടാമ്പി, ബാസിൽ, അജിൻ എന്നിവർ നേതൃത്വം നൽകി. പരിശീലന ക്യാംപിൽ ചേർന്ന വിദ്യാർഥികളുടെ രക്ഷിതാക്കളും ജുവ ചെയർമാൻ നൂഹ് പാപ്പിനിശ്ശേരിയും ചടങ്ങിൽ പങ്കെടുത്തു. ജുബൈലിലെ ഫിഫ ടർഫ് ഗ്രൗണ്ടിലാണ് പരിശീലനമെന്ന് സംഘാടകർ അറിയിച്ചു.