റൂഡി ഗ്യുലിയാനി 148 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Mail This Article
ജോർജിയ ∙ 2020 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ജോർജിയയിലെ രണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തകർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിന് ന്യൂയോർക്ക് സിറ്റി മേയർ, റൂഡി ഗ്യുലിയാനി 150 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ജൂറി ഉത്തരവിട്ടു. വാൻഡ്രിയ ഷേ മോസിനെയും അമ്മ റൂബി ഫ്രീമാനെയും കുറിച്ച് ഗ്യുലിയാനി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി കോടതി കണ്ടെത്തിയിരുന്നു. ജോർജിയയിലെ തിരഞ്ഞെടുപ്പ് പ്രവർത്തകർ നൽകിയ മാനനഷ്ടക്കേസിലാണ് ഈ അസാധാരണ വിധി. ഗ്യുലിയാനിയും മറ്റുള്ളവരും അവരെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചതിന് ശേഷം തങ്ങൾക്ക് ലഭിച്ച ഭീഷണികളെക്കുറിച്ച് മോസും ഫ്രീമാനും വ്യക്തമാക്കിയിരുന്നു.