പഴമയും പുതുമയും ഒരു കുടക്കീഴിൽ! എല്ലാവർക്കും വേണ്ടത് വീടിന്റെ പ്ലാൻ

Mail This Article
എറണാകുളം അങ്കമാലിയിൽ 15 സെന്റ് പ്ലോട്ടിലാണ് തോമസിന്റെ വീട് തലയുയർത്തി നിൽക്കുന്നത്. പുറംകാഴ്ചയിൽ പരമ്പരാഗത വീട് പോലെയും അകത്തളങ്ങളിൽ പുതിയകാല സൗകര്യവും വേണം എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. അപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്.
മേൽക്കൂര നിരപ്പായി വാർത്ത ശേഷം ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിലൂടെ മുകൾനില സ്റ്റോറേജിനായി ഉപയോഗിക്കാനും കഴിയുന്നു. താഴത്തെ നിലയിൽ ചൂടും കുറയുന്നു.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 4526 ചതുരശ്രയടിയിൽ ഒരുക്കിയത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ.

രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ വിധം വിശാലമാണ് പോർച്ച്. ഇതിനു മുകളിൽ ടെറസ് ഗാർഡനും ഒരുക്കി. പൂമുഖത്തു നിന്ന് ഫോയറിലൂടെ വിശാലമായ ഒരു ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ഈ ഹാളിന്റെ വിവിധ ഇടങ്ങളിലാണ് ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ക്രമീകരിച്ചത്.

ജാളി വർക്കും വെനീർ ഗ്ലാസ് കോമ്പിനേഷൻ പാർട്ടീഷനുമാണ് ഇടങ്ങളെ തമ്മിൽ വിഭജിക്കുന്നത്.

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. വുഡ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ചെലവ് കുറഞ്ഞ മലേഷ്യൻ ഇരൂളാണ് ഇവിടെ ഉപയോഗിച്ചത്.

ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇതിനു പിന്നിലായി U ഷേപ്പിലുള്ള കിച്ചൻ. പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് കബോർഡുകൾ. സമീപം വർക്കേരിയയുമുണ്ട്.

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. ഇതിനായി ഹെഡ്ബോർഡുകളിൽ വ്യത്യസ്ത പാറ്റേണുകളിലുള്ള വെനീർ സ്ട്രിപ്പുകൾ നൽകി.

ഓപ്പൺ ടെറസിൽ നിന്നും മെറ്റൽ ഗോവണി വഴിയാണ് അറ്റിക് സ്‌പേസിലേക്ക് പ്രവശിക്കുന്നത്. ചുരുക്കത്തിൽ അമിത ധൂർത്ത് ഇല്ലാതെ തന്നെ വീട്ടുകാരുടെ ഇഷ്ടങ്ങൾ സഫലമാക്കുന്ന വീട് ഒരുക്കാനായി എന്നതാണ് ഇവിടെ ശ്രദ്ധേയം.


Project facts
Location - Angamali, Ernakulam
Plot – 15 cent
Area – 4526 SFT
Owner – Thomas K.C
Designer – Shanavas Kuruppath
Ph- 0495 2722757
Year of Completion – 2018
Content Summary: Fusion Home Plan; Functional Interiors