ADVERTISEMENT

മഞ്ഞും മലയും തേയിലത്തോട്ടങ്ങളും ഭംഗി ചൊരിയുന്ന കുമളിയിലാണ് രൂപേഷ് പ്രഭാകരന്റെ പുതിയ വീട്.മോഡേൺ എലിവേഷനാണ് വീടിന്റെ പ്രത്യേകത. മൂന്നു നില വീടാണെന്ന് തോന്നും വിധമുള്ള ഡിസൈൻ നയങ്ങളാണ് ഹൈലൈറ്റ്.  വീതികുറഞ്ഞ് നീളത്തിലുള്ള വെറും 7 സെന്റ് പ്ലോട്ടിലാണ് വീട് പണിതത് എന്ന് കണ്ടാൽ തോന്നില്ല!.

വീട്ടുടമസ്ഥൻ വിദേശത്താണ്. ഇവിടെ വീടുപണി ശിൽപിയെ ഏൽപ്പിച്ചിട്ട് പോവുകമാത്രമല്ല രൂപേഷ് ചെയ്തത്. ഒരു ആർട്ടിസ്റ്റു കൂടിയായ രൂപേഷ് വീട് പണിയാൻ ഏൽപിച്ച ഡിസൈനർക്ക് ടൈമും സ്പേസും കൂടി അനുവദിച്ചു കൊടുത്തു. അതിന്റെ പ്രതിഫലനം ഓരോ സ്പേസിലും നമുക്ക് കാണാനും സാധിക്കുന്നുണ്ട്. മിനിമലിസ്റ്റിക് നയത്തിലൂന്നിയാണ് അകത്തളങ്ങളുടെ ഡിസൈൻ. സ്വകാര്യതയ്ക്ക് േവണ്ടിയുള്ള പാർട്ടീഷൻ മാത്രം നൽകി കൊണ്ടും എന്നാൽ തുറന്നതും വിശാലവുമായ ഡിസൈൻ രീതികളെ മുൻനിർത്തിക്കൊണ്ടുള്ള അലങ്കാരങ്ങളാണ് അകത്തളങ്ങൾക്ക് മാറ്റ് കൂട്ടുന്നത്.

modern-house-kumali-tv

വുഡിന്റെ എലമെന്റുകളും എൽ.ഇ.‍‍ഡി ലൈറ്റ് ഫിറ്റിങ്ങുകളും സീലിങ് പാറ്റേണുമെല്ലാം ഇന്റീരിയറിനെ ആഢംബരപൂർണമാക്കുന്നു. ഫാമിലി ലിവിങ്ങിനേയും ഡിസൈനിങ്ങിനേയും തമ്മിൽ വേർതിരിക്കുന്ന വുഡൻ പാർട്ടീഷൻ ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. ആർട്ടിഫാക്ടുകൾ അതിനുള്ളിൽ നൽകി സുന്ദരമാക്കി. പാർട്ടീഷൻ എലമെന്റിനോട് ചേർന്നു പോകുന്ന സീലിങ് പാറ്റേണാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്.

modern-house-kumali-hall

ഡൈനിങ്ങിനോട് ചേർന്നു തന്നെയാണ് മുകളിലേക്കുള്ള സ്റ്റെയറിനു സ്ഥാനം. വുഡിന്റേയും ഗ്ലാസിന്റേയും ചന്തമാണ് സ്റ്റെയറിനെ വേറിട്ട് നിർത്തുന്നത്. സ്റ്റെയറിനടിയിലായി വാഷ് കൗണ്ടറിനും ഇടം കണ്ടെത്തി.

modern-house-kumali-dining

ഇന്റീരിയറിന്റെ അഴകളവുകൾക്കനുസരിച്ചാണ് ഫർണിച്ചറുകൾ പണിതത്. നിറങ്ങളുടെ അതിപ്രസരണമോ പ്രൊജക്ഷനുകളോ ഒന്നും അലങ്കാരഭംഗി കൂട്ടുന്നതിനായി ഏർപ്പെടുത്തിയിട്ടില്ല. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, 2 കിടപ്പു മുറികൾ എന്നിങ്ങനെയാണ് താഴത്തെ നിലയിൽ ഉള്ളത്.

modern-house-kumali-dine

ഫാമിലി ലിവിങ്, സ്റ്റഡി ഏരിയ, ബുക്ക് ഷെൽഫ്, യൂട്ടിലിറ്റി സ്പേസ് എന്നിങ്ങനെയാണ് ഫസ്റ്റ് ഫ്ലോറിലെ ക്രമീരണങ്ങൾ. ക്ലീൻ ഫീൽ പ്രദാനം ചെയ്യും വിധമാണ് ബെഡ്റൂമുകളുടെ ഒരുക്കങ്ങൾ. ഹെ‍ഡ്ബോർഡും, ഹൈറെസ്റ്റും സീലിങ് പാറ്റേണിലേയും വൈവിധ്യങ്ങളാണ് കിടപ്പുമുറികൾ മനോഹരമാക്കുന്നത്. താമസിക്കുന്നവരുടെ ആവശ്യങ്ങൾ അനുസൃതമായിട്ടുള്ള ഒരുക്കങ്ങളാണ് നൽകിയിട്ടുള്ളത്.

modern-house-kumali-bed

ലളിതമായ ഒരുക്കങ്ങൾ മാത്രമാണ് കിച്ചനിൽ നൽകിയത്. ഗ്രനൈറ്റിന്റെയും ലാമിനേറ്റ്സിന്റേയും ചന്തമാണ് അടുക്കളയ്ക്ക്. വർക്ക് ഏരിയയ്ക്കു കൂടി സ്ഥാനം നൽകിയിട്ടുണ്ട്.

modern-house-kumali-kitchen

ഇവിടെ ഡിസൈനർക്ക് അനുവദിച്ചു കിട്ടിയ ടൈമും സ്പേസും എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുവെന്ന് കാണിച്ചു തന്നിരിക്കുകയാണ് വീട്ടുടമസ്ഥനും ഡിസൈനറും. ഇവിടെ ക്ലൈന്റിന്റെ അഭിരുചികളെ എളുപ്പം മനസ്സിലാക്കുവാനും അതനുസരിച്ചുള്ള ഡിസൈൻ നയങ്ങൾ പിന്തുടരുവാനും കഴിഞ്ഞതിൽ ഇരുവരും തൃപ്തരാണ്.

Model

Project facts

ഉടമസ്ഥൻ- രൂപേഷ് പ്രഭാകരൻ

സ്ഥലം– കുമളി

വിസ്തീർണം– 2900 SFT

പ്ലോട്ട് – 7 സെന്റ്

പണി പൂർത്തിയായ വർഷം– 2019

ഡിസൈൻ– വുഡ്നെസ്റ്റ് ഇന്റീരിയർ, തിരൂർ

Mob- 7025935555   

English Summary- Modern House in Kumaly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com