ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

വീടിന്റെ അകത്തളം അലങ്കരിക്കാൻ വാസ്തു- ഫെങ്‌ഷുയി രീതികൾ പിന്തുടരുന്നവരിൽ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയുണ്ട്. അടിസ്ഥാനപരമായി 'എനർജി ഫ്ലോ'യുമായി ബന്ധപ്പെട്ടുകിടക്കുന്ന വാസ്തുവിൽ വിശ്വാസവും ഒരുപാട് കയറികൂടിയിട്ടുണ്ട്. ചില സ്ഥാനങ്ങൾ, ഇടങ്ങളുടെ ചിട്ടപ്പെടുത്തലുകൾ കൃത്യമായാൽ ഐശ്വര്യം ലഭിക്കും എന്നാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. ശാസ്ത്രീയപിൻബലമില്ലെങ്കിലും ഇത് പിന്തുടരുന്ന നിരവധിപേരുണ്ട്. അത്തരമൊരു വിശ്വാസമാണ് വീട്ടിലെ ക്ലോക്കുകളുടെ സ്ഥാനവും. ക്ലോക്കുകൾ കൃത്യ സ്ഥലത്ത് വയ്ക്കുന്നതിലൂടെ വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു.

ഏതു ദിശയിൽ വയ്ക്കുന്നു എന്നത് പ്രധാനം

വാസ്തുപ്രകാരം ക്ലോക്ക് വയ്ക്കാൻ ഏറ്റവും അനുകൂലമായ ദിക്കുകൾ കിഴക്കും വടക്കുമാണ്. വടക്കു കിഴക്ക് ചേർന്നുവരുന്ന മൂലയിലും ക്ലോക്ക് സ്ഥാപിക്കാം. അനുകൂല ഊർജ്ജവുമായി ഏറ്റവുമധികം ബന്ധപ്പെട്ട് കിടക്കുന്ന ദിക്കുകളാണ് ഇവ. അതിനാൽ ഇവിടെ ക്ലോക്ക് സ്ഥാപിക്കുന്നത് പോസിറ്റീവ് ഊർജത്തെ വീടിനുള്ളിലേക്ക് ആകർഷിക്കും.  

ആകൃതിയിലുമുണ്ട് കാര്യം

വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ഉള്ള ക്ളോക്കുകളാണ്  അനുയോജ്യം. ഊർജ പ്രവാഹത്തെയും തുടർച്ചയെയുമാണ് ഇത് സൂചിപ്പിക്കുന്നത്. കൃത്യമായ ആകൃതിയില്ലാത്തതും മൂർച്ചയുള്ള അഗ്രഭാഗങ്ങൾ ഉള്ളതുമായ ക്ലോക്കുകൾ ഒഴിവാക്കണം. 

പൊട്ടിയതോ കേടായതോ ആയ ക്ലോക്കുകൾ

ചെറിയ കേടുപാടുകൾ സംഭവിച്ചാലും ക്ലോക്കുകൾ സമയം കാണിക്കുന്നുണ്ടെങ്കിൽ അവ മാറ്റാതെ അതേപടി നിലനിർത്തുന്നവരുണ്ട്. എന്നാൽ ക്ലോക്കുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ തെറ്റായ സമയം കാണിക്കുകയോ ചെയ്താൽ അവ നീക്കം ചെയ്യുകയോ എത്രയും വേഗം നന്നാക്കിയെടുക്കുകയോ ചെയ്യണം. 

ഓരോ മുറിയിലും എവിടെയൊക്കെ ക്ലോക്കുകൾ വയ്ക്കാം

* കിടപ്പുമുറിയിൽ കട്ടിലിന് നേരെ മുകളിലോ കിടക്കുമ്പോൾ നിരന്തരം ദൃശ്യമാകുന്നിടത്തോ കോക്ക് വയ്ക്കുന്നത് മാനസിക സമ്മർദ്ദവും അസ്വസ്ഥതയും ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ വശങ്ങളിലെ ഭിത്തിയിലോ മേശയിലോ ക്ലോക്ക് വയ്ക്കാൻ ശ്രദ്ധിക്കുക.

* സ്വീകരണമുറിയിലെ ക്ലോക്ക് വടക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗത്തുള്ള ഭിത്തിയിൽ സ്ഥാപിക്കുന്നത് നല്ലതാണ്. 

* അടുക്കളയിൽ വടക്കുഭാഗത്തോ കിഴക്കുഭാഗത്തോ ഉള്ള ഭിത്തിയിൽ ക്ലോക്ക് വയ്ക്കുന്നതാണ്  ഉചിതം. ക്ലോക്ക് സ്റ്റൗവിനോ സിങ്കിനു മുകളിലോ വയ്ക്കുന്നത് ഒഴിവാക്കുക. 

* സ്റ്റഡി ഏരിയയിൽ വടക്കുഭാഗത്തുള്ള ഭീതിയിൽ ക്ലോക്ക് സ്ഥാപിക്കാം.  

English Summary:

Ideal Position for clock inside house as per vasthu- Vasthu Tips Malayalam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com