3000 സിനിമ പ്രവര്‍ത്തകര്‍ക്ക് 5000 രൂപ വീതം സഹായമെത്തിച്ച് യഷ്

Mail This Article
കോവിഡ് പ്രതിസന്ധിയിലായ കന്നട സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് സഹായമെത്തിച്ച് കെജിഎഫ് താരം യഷ്. കന്നട സിനിമ മേഖലയിലെ 21 വിഭാഗങ്ങളിലെ 3000ത്തോളം അംഗങ്ങള്‍ക്ക് 5000 രൂപ വീതമാണ് സംഭാവനയായി യഷ് വിതരണം ചെയ്തത്. ഒന്നരകോടി രൂപയാണ് താരം ഇതിനായി ചിലവഴിച്ചത്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു.
ഈ സഹായം പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമല്ലെങ്കിലും പ്രതീക്ഷയുടെ കിരണമായി കാണണമെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് യഷ് ഇക്കാര്യം പങ്കുവച്ചത്.
അതേസമയം കെജിഎഫ്2 ഈ വര്‍ഷം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. കോവിഡ് കാരണം നിലവില്‍ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും രണ്ട് മാസത്തിനുള്ളില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ മേഖല.