കൂട്ടുകൂടി, ഒരു രസത്തിനു വേണ്ടിയാണു പലരും ലഹരി മരുന്നുകൾ ഉപയോഗിച്ചു തുടങ്ങുന്നത്. സുഹൃത്തുക്കളാണു ലഹരി നൽകുന്നതെന്നു കരുതിയെങ്കിൽ തെറ്റി. നിങ്ങളെക്കൂടി കുരുക്കാനുള്ള ലഹരി മാഫിയയുടെ കണ്ണി മാത്രമാണ് ആ ‘സുഹൃത്ത്’. ആദ്യത്തെ രസം മാറി ലഹരി പിന്നെ നിങ്ങളുടെ ആവശ്യമാകും. അതില്ലാതെ ജീവിക്കാൻ കഴിയാതാകും. നിങ്ങളുടെ ശരീരത്തിലെ ഓരോ അവയവത്തെയും ലഹരി തകർത്തു തരിപ്പണമാക്കും. ഇല്ലാത്ത ശത്രുക്കളോടു യുദ്ധം ചെയ്യുന്നു, ശബ്ദമില്ലെന്നു പറഞ്ഞു ടിവി അടിച്ചു പൊട്ടിക്കുന്നു, ശത്രുവാണെന്നു കരുതി ബൈക്കിനു തീവയ്ക്കുന്നു. ഇതു ലഹരിയുടെ ‘വൈബ്’ അല്ല. മസ്തിഷ്കം തകർന്നതിന്റെ ലക്ഷണമാണ്; നമ്മുടെ യുവാക്കളെ ലഹരി കൊണ്ടുചെന്നെത്തിക്കുന്നതു മരിച്ച, മരവിച്ച മസ്തിഷ്കങ്ങളുടെ ലോകത്തേക്കാണ്. കോടിക്കണക്കിനു ന്യൂറോണുകൾ ചേർന്നതാണു നമ്മുടെ മസ്തിഷ്കം. ആ ന്യൂറോണുകളെ ബന്ധിപ്പിക്കുന്ന അതിലേറെ കോടി കണക്‌ഷനുകൾ. ആ ന്യൂറോണുകളെയും കണക്‌ഷനുകളെയും പുറത്തുനിന്നെത്തിയ ഒരാൾ വലിച്ചു പറിച്ചുകളഞ്ഞാൽ എങ്ങനെയിരിക്കും? അതാണ് ലഹരിക്ക് അടിമയായ ഒരാളിന്റെ മസ്തിഷ്കത്തിന്റെ അവസ്ഥ. ലഹരിവസ്തുക്കൾ സന്തോഷ ഹോർമോണായ ഡോപമിന്റെ ഉൽപാദനം കൂട്ടുന്നതിനാൽ എപ്പോഴും ഒരു ‘ഫീൽഗുഡ്’ തോന്നലാണുണ്ടാകുക. സങ്കടവും വേദനയും തോന്നേണ്ട കാര്യങ്ങളോടുള്ള പ്രതികരണം മറിച്ചാകും. എന്നാൽ കാര്യങ്ങൾ അത്ര ‘ഫീൽ ഗുഡല്ലെന്നു’ തിരിച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും. എങ്ങനെയാണ് നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തെയും ലഹരിയുടെ ഉപയോഗം തകർക്കുന്നത്? അറിയാം ഗ്രാഫിക്സിലൂടെ...

loading
English Summary:

How Drug Addiction Cause Severe Health Issue Causing Irreversible Brain Damage and Harming your Physical Health? - Graphic Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com