ADVERTISEMENT

അട്ടപ്പാടിയിൽ മരണപ്പെട്ട മധുവിനും കുടുംബത്തിനും നീതി ലഭിക്കുവാന്‍ കാരണമായവർക്ക് നന്ദി പറഞ്ഞ് നടൻ ശരത് അപ്പാനി. ഇനി നമ്മുടെ നാട്ടിൽ മധുമാർ ഉണ്ടാകരുതെന്നും അതിനെല്ലാവരും മനസ്സുവിചാരിക്കണമെന്നും ശരത് പറയുന്നു. മധുവിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ ആദിവാസി ദ് ബ്ലാക്ക് ഡെത്ത് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചത് ശരത് അപ്പാനിയായിരുന്നു.

 

‘‘ജീവിച്ചിരുന്ന സമയത്ത് കാണാൻ കഴിയാതിരുന്ന കഥാപാത്രമാണ് മധു, അദ്ദേഹത്തിന്റെ മരണശേഷം എനിക്ക് ആ കഥാപാത്രമായി സിനിമയിൽ അഭിനയിക്കാൻ സാധിച്ചു. ഈ കഥാപാത്രത്തെ മനസ്സിലാക്കാൻ അട്ടപ്പാടിയിൽപോയപ്പോള്‍ ഒരുപാട് സങ്കടം തോന്നിയിരുന്നു. ഇന്ന് മധുവിനെ സ്നേഹിച്ച എല്ലാവരും സന്തോഷത്തിലാണ്, അദ്ദേഹത്തിന് നീതി ലഭിച്ചു. ഇനി നമ്മുടെ നാട്ടിൽ മറ്റൊരു മധു ഉണ്ടാകരുത്. അതിനെല്ലാവരും മനസ്സുവിചാരിക്കണം. ലോകത്തിൽ ഏറ്റവും വലിയ വേദന എന്നു പറയുന്നത് വിശപ്പ് തന്നെയാണ്.’’–ശരത് പറഞ്ഞു.

 

ഉടപ്പിറപ്പിന്റെ ജീവിതം വെള്ളിത്തിരയിൽ കണ്ട് പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരിയും അമ്മയും

 

ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ ഉടപ്പിറപ്പിന്റെ ജീവിതം വെള്ളിത്തിരയിൽ കണ്ട് പൊട്ടിക്കരഞ്ഞ് അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും അമ്മയും. ബെംഗളുരു രാജ്യാന്തര ചലചിത്രോത്സവത്തിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച 'ആദിവാസി ദ് ബ്ലാക്ക് ഡെത്ത്' ചിത്രമാണ് മധുവിന്റെ ദുരന്തകഥ പറയുന്നത്.  ഒരുപിടി അരിയുടെ വിലയായി സ്വന്തം ജീവൻ നൽകേണ്ടിവന്നു മധുവിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ അപ്പാനി ശരത്ത് ആണ് മധുവായി എത്തുന്നത്.

 

ബംഗളുരു രാജ്യാന്തര ചലചിത്രോത്സവത്തിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച 'ആദിവാസി ദി ബ്ലാക്ക് ഡെത്ത്' എന്ന ചിത്രത്തിൽ മധുവിന്റെ ദുരന്തകഥയിലൂടെ വര്‍ണവിവേചനം, പാരിസ്ഥിക പ്രശ്നങ്ങള്‍ തുടങ്ങി വലിയ വിഷയങ്ങളാണ് ചർച്ചയാകുന്നത്. വനത്തിനുള്ളിലെ ഗുഹയില്‍ ഏകാന്ത ജീവിതം നയിച്ചിരുന്ന മധുവിനെ ജനക്കൂട്ടം പിടികൂടുന്നതും ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരമായി മര്‍ദ്ദിക്കുന്നതുമെല്ലാം സിനിമയില്‍ അതേപടിയുണ്ട്. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ സംവിധായകനായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്തത്. മധുവായി ഏറെ പ്രശംസനീയമായ പ്രകടനമാണ് അപ്പാനി ശരത്ത് കാഴ്ചവച്ചത് എന്നാണ് റിപ്പോർട്ടുകൾ.

 

മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തിയത് നേരിട്ട് കാണാൻ മധുവിന്റെ കുടുംബം എത്തിയിരുന്നു. മധുവിനെ സ്ക്രീനില്‍ കണ്ടതോടെ മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.  മുംബൈ ചലച്ചിത്രമേള, രാജസ്ഥാന്‍ രാജ്യാന്തര ചലച്ചിത്രമേള എന്നിവടങ്ങളില്‍ പുരസ്കാരങ്ങള്‍ നേടിയാണ് 'ആദിവാസി ദ് ബ്ലാക്ക് ഡെത്ത്' പ്രദർശനത്തിനെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com