നരഭോജിയുടെ കഥയുമായി ‘എക്സിറ്റ്’; ട്രെയിലർ കാണാം

Mail This Article
വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ‘എക്സിറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ബ്ലൂം ഇന്റർനാഷനലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ് നിർമാണം ചിത്രം മാർച്ച് 8ന് തിയറ്ററുകളിൽ എത്തും. ചങ്ങലയിൽ പൂട്ടിയിട്ട ഒരു മനുഷ്യന്റെ വിചിത്രമായ രൂപവും മൃഗ സമാനമായ പ്രകൃതവും കാണിക്കുന്നതാണ് ട്രെയിലർ. സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ഫോക്സി ആക്‌ഷൻ സർവൈവൽ ചിത്രമാണ് "എക്സിറ്റ് "എന്നതും ഒരു പ്രത്യേകതയാണ്.
മലയാളത്തിൽ പരീക്ഷണടിസ്ഥാനത്തിൽ ഇറങ്ങുന്ന ചിത്രം ഒറ്റ രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. മലയാളത്തിന് പുറമേ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
വിശാഖിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പസങ്ക എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് നിഷാദ് യൂസഫ്, പ്രൊഡക്‌ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, സംഗീതം ധനുഷ് ഹരികുമാർ.
വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, കലാസംവിധാനം എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ ശരണ്യ ജീബു, മേക്കപ്പ് സുരേഷ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ഫൈസൽ ഷാ, അസോഷ്യേറ്റ് ഡയറക്ടർ അമൽ ബോണി, ഡി.ഐ ജോയ്നർ തോമസ്, ആക്‌ഷൻ റോബിൻച്ചാ, പിആർഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് യെല്ലോ ടൂത്ത്.