കുംഭമേളയിൽ പങ്കെടുത്ത് സുപ്രിയ മേനോൻ; വിഡിയോ കാണാം

Mail This Article
കുംഭമേളയിൽ പങ്കെടുത്ത് നിർമാതാവും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. പ്രയാഗ് രാജിൽ നിന്നുള്ള വിഡിയോ സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. വിവിഐപികൾക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്. ത്രിവേണി സംഗമസ്ഥാനത്തു നിന്നുള്ള സുപ്രിയയുടെ വിഡിയോ ആരാധകർക്കിടയിൽ ചർച്ചയായി. ഓറഞ്ചും കറുപ്പും നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് സുപ്രിയ പ്രയാഗ് രാജിലെത്തിയത്.
ഒറ്റയ്ക്കായിരുന്നോ സുപ്രിയയുടെ യാത്രയെന്ന് വ്യക്തമല്ല. കേരളത്തിൽ നിന്ന് നിരവധി പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെത്തിയിരുന്നു. ജയസൂര്യ, സംയുക്ത, കൃഷ്ണകുമാർ, സുരേഷ് കുമാർ തുടങ്ങിയ താരങ്ങൾ പ്രയാഗ് രാജിലെത്തി കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.
ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ 144 വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന മഹാകുംഭമേള അവസാനിക്കും. അതിനു മുൻപായി പ്രയാഗ് രാജിലെത്താൻ തിരക്കു കൂട്ടുകയാണ് ഭക്തർ. ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ ഇതിനകം 50 കോടിയിൽ അധികം ആളുകൾ പുണ്യസ്നാനം നടത്തി.