ഭാര്യയ്ക്കൊപ്പം കേരളത്തനിമയിൽ തിളങ്ങി എം.ജി.ശ്രീകുമാർ; വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

Mail This Article
നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഗായകന്‍ എം.ജി.ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. കേരളത്തനിമ നിറയുന്ന വേഷത്തിലാണ് ഇരുവരും ആഘോഷത്തിനെത്തിയത്. വിവാഹ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ ലേഖ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഭാര്യയ്ക്കൊപ്പം വീട്ടുമുറ്റത്തു നിൽക്കുന്നതിന്റെ ചിത്രം എം.ജി.ശ്രീകുമാറും പങ്കുവച്ചു. ‘കൂവളത്തിന്റെ തണലിൽ. തിരുവനന്തപുരത്തെ വീട്ടിൽ ഒരു ഫോട്ടോ.എല്ലാവർക്കും മംഗളങ്ങൾ നേരുന്നു. ഗോഡ് ബ്ലെസ് യു ഓൾ’, എന്ന അടിക്കുറിപ്പോടെയാണ് ഗായകന്റെ പോസ്റ്റ്. എം.ജി.ശ്രീകുമാറും ലേഖയും ഒരുമിച്ചുള്ള ചിത്രങ്ങൾക്കു സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്.
വ്യാഴാഴ്ച തിരുവനന്തപുരത്തു വച്ചായിരുന്നു വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹം. മലയാള സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. ലവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുക്കൊണ്ട് നിർമാണരംഗത്തേക്ക് കടന്നുവന്ന വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസൻ–പ്രണവ് മോഹൻലാൽ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്തു.