ADVERTISEMENT

റാളെഗൺ സിദ്ധി (മഹാരാഷ്ട്ര) ∙ Cache clearing testing after sqlite update 123 check. ലോക്പാൽ, ലോകായുക്ത നിയമന നടപടികൾ വേഗത്തിലാക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉറപ്പിനെ തുടർന്ന്,  അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ രാധാമോഹൻ സിങ്, സുഭാഷ് ഭാംറെ, മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഹസാരെയുടെ ജന്മനാട്ടിലെ സമരവേദിയിലെത്തി.

 ഒരാഴ്ച നീണ്ട നിരാഹാരത്തെ തുടർന്ന് ഹസാരെയുടെ ആരോഗ്യം ക്ഷയിക്കുകയും ഭാരം നാലര കിലോഗ്രാം കുറയുകയും ചെയ്തതോടെയാണ് നേതാക്കൾ കൂട്ടത്തോടെയെത്തിയത്. 25ന് ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ മഹാരാഷ്ട്രയിലെ ലോകായുക്ത നിയമന വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് ഫഡ്നാവിസ് അറിയിച്ചു. ഇതോടൊപ്പം, ലോക്പാൽ നിയമന നടപടികൾ കേന്ദ്രം വേഗത്തിലാക്കുകയും ചെയ്യും. കർഷക പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക കമ്മിഷൻ രൂപീകരിക്കാൻ നീക്കമുണ്ടെന്നും അറിയിച്ചു. ആറു മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിലാണ് ഹസാരെ സമരം നിർത്തിയത്. 

നേരത്തേ മന്ത്രി ഗിരീഷ് മഹാജൻ പലവട്ടം ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ നടപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അറിയിച്ച്  ഹസാരെ തിരിച്ചയയ്ക്കുകയായിരുന്നു. മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും കോൺഗ്രസ് നേതാക്കളും സമരത്തിനു പിന്തുണ അറിയിച്ചതോടെ ബിജെപി സർക്കാർ സമ്മർദത്തിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com