‘തലൈവി’യില്‍ എംജിആർ ആവാൻ അരവിന്ദ് സ്വാമി

Mail This Article
മുംബൈ ∙ പഴയ തമിഴ് സൂപ്പർസ്റ്റാറിനെ അവതരിപ്പിക്കുമ്പോൾ അഭിനയം സൂപ്പറായിരിക്കണം; തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന നടനായിരിക്കണം: ‘തലൈവി’ ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയിൽ എംജിആറാകാൻ ആരു വേണമെന്നതിന്റെ മാനദണ്ഡം ഇതായിരുന്നു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് അവസാനം നറുക്കു വീണത് തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും ഹൃദയം കവർന്നിട്ടുള്ള അരവിന്ദ് സ്വാമിക്ക്.
കങ്കണ റനൗട്ടാണ് മുൻ താരറാണിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ അവതരിപ്പിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ സൂപ്പർസ്റ്റാറാകും മുൻപു തെന്നിന്ത്യൻ സിനിമയിൽ ചക്രവർത്തിയായി വാണ എം.ജി. രാമചന്ദ്രനെന്ന എംജിആറും ജയലളിതയും ഒന്നിച്ചഭിനയിച്ചു സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്. അടുത്ത മാസം ആദ്യയാഴ്ച ചിത്രീകരണം തുടങ്ങും. ബഹുഭാഷാ ചിത്രമായി അടുത്തവർഷം റിലീസ്.