ഷെയ്ഖ് ഹസീനയ്ക്കൊപ്പം മകളും ഉച്ചകോടിയിൽ
Mail This Article
കൊൽക്കത്ത ∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പം ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മകൾ സൈമ വസീദും ഇന്ത്യയിലെത്തി. ഹസീനയുടെ സഹോദരി ഷെയ്ഖ് റഹാനയും സംഘത്തിനോടൊപ്പമുണ്ട്.
ഇതാദ്യമായാണ് ബംഗ്ലദേശിന്റെ ഔദ്യോഗികസംഘത്തിനൊപ്പം സൈമ ഇന്ത്യയിലെത്തുന്നത്. ഈയാഴ്ച ഇന്തൊനീഷ്യയിലെ ആസിയാൻ ഉച്ചകോടിയിലും ഇവർ പങ്കെടുത്തിരുന്നു. ഓട്ടിസം ചികിത്സാരംഗത്തെ വിദഗ്ധയായ സൈമ ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യ മേഖലയിലെ റീജനൽ ഡയറക്ടർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്. 11 രാജ്യങ്ങൾ വോട്ടുചെയ്യുന്ന ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ പിന്തുണ കൂടി തേടിയാണ് സൈമയുടെ വരവെന്ന് അഭ്യൂഹമുണ്ട്. നേപ്പാളിൽ നിന്നുള്ള ശംഭുപ്രസാദ് ആചാര്യയും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. 2 മക്കളുള്ള ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസീദ് വ്യവസായിയും ഐടി വിദഗ്ധനുമാണ്.
English Summary : Sheikh Hasina along with her daughter at the g20 summit