ബിരേൻ സിങ്ങിന്റെ വിഡിയോകൾ:രേഖ ഹാജരാക്കാൻ നിർദേശം
Mail This Article
ന്യൂഡൽഹി ∙ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന വിഡിയോകളുടെ ആധികാരികത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി കുക്കി വിഭാഗം സംഘടനയോടു നിർദേശിച്ചു. വിഡിയോകൾ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
-
Also Read
മണിപ്പുരിൽ യുവതിയെ ചുട്ടുകൊന്നു
അക്രമകാരികളെ സംരക്ഷിക്കുകയും കലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്തതായി ബിരേൻ സിങ് സമ്മതിക്കുന്ന സംഭാഷണം വിഡിയോയിലുണ്ടെന്ന് ഹർജിക്കാരായ കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് സുപ്രീം കോടതിയിൽ വാദിച്ചു. അക്രമം ആളിക്കത്തിക്കുക മാത്രമല്ല, ആയുധം കവർന്നെടുക്കാൻ അനുവദിക്കുകയും ആയുധധാരികളായ കലാപകാരികളെ സംരക്ഷിക്കുകയും ചെയ്തുവെന്ന് ഹർജിക്കാർക്കു വേണ്ടി പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.