അപൂർവ ഭൂഗർഭ വരാൽ തിരുവല്ലയിലെ കിണറ്റിൽ
Mail This Article
കൊച്ചി ∙ വരാൽ വർഗത്തിൽപ്പെട്ട അപൂർവ ഭൂഗർഭ മത്സ്യം സംസ്ഥാനത്തു വീണ്ടും. നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്‌സ് റിസോഴ്സസ് (എൻബിഎഫ്ജിആർ) കൊച്ചി കേന്ദ്രത്തിലെ ഗവേഷകൻ രാഹുൽ ജി. കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയത്. 13 സെന്റിമീറ്ററാണു നീളം.
ഭൂമിക്കടിയിൽ താമസമാക്കിയതിനാൽ മലയാളിക്ക് ഇഷ്ടമുള്ള പേരും നൽകി, ‘എനിഗ്‌മചന്ന മഹാബലി’. ഭൂഗർഭ വരാൽ ഇനത്തിൽ ഇതുവരെ കണ്ടെത്തിയ രണ്ടാമത്തെ മത്സ്യമാണിതെന്നു ഗവേഷകർ പറയുന്നു. ഇവയിലൊന്നിനെ (എനിഗ്‌മചന്ന ഗോളം) ആദ്യം കണ്ടെത്തിയതു മുൻപ് മലപ്പുറം ജില്ലയിലാണ്. മഹാപ്രളയമാണ് ഇത്തരം മത്സ്യങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിച്ചത് എന്നാണ് അനുമാനം.
ഭൂഗർഭ മത്സ്യ ഇനങ്ങൾ
∙ ലോകത്ത്: 250
∙ കേരളത്തിൽ: 7