പുത്തുമലയിലെ തിരച്ചിൽ വ്യാപിപ്പിക്കും

Mail This Article
പുത്തുമല/കവളപ്പാറ∙ വയനാട് പുത്തുമലയിലെ പ്രകൃതിദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ മലപ്പുറം ജില്ലയുടെ അതിർത്തിയിലേക്കും വ്യാപിപ്പിക്കാൻ തീരുമാനം. കഴിഞ്ഞ ഒരാഴ്ചയിലധികമായി തുടരുന്ന തിരച്ചിലിൽ േവണ്ടത്ര ഫലം കണ്ടിട്ടില്ലാത്ത സാഹചര്യത്തിലാണു തീരുമാനം. പുത്തുമലയിലും കവളപ്പാറയിലും ഇന്നലെ നടന്ന തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല.
പുത്തുമലയിൽ ചാലിയാർ പുഴയിലേക്കൊഴുകുന്ന കൈവഴികൾ കേന്ദ്രീകരിച്ച് തിരച്ചിൽ വ്യാപകമാക്കാനാണു തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ 2 മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നു സബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് പറഞ്ഞു.
കവളപ്പാറയിൽ 11 പേരെയും പുത്തുമലയിൽ 5 പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്.