ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഹെവി വാഹനങ്ങളിൽ സെപ്റ്റംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. റോഡ് ക്യാമറയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ബസുകളുടെയും ലോറികളുടെയും നിയമലംഘനമായി പ്രധാനമായും റോഡ് ക്യാമറയിൽ തെളിയുന്നത് സീറ്റ് ബെൽറ്റില്ല എന്നതാണ്. 2005 നു ശേഷമുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നു കേന്ദ്ര നിയമമുണ്ട്. എന്നാൽ, കേരളത്തിൽ ഇതിൽ ഇളവ് നൽകിയിരുന്നു. 

വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനാണ് സെപ്റ്റംബർ വരെ സമയം നൽകിയത്. ലോറികളിൽ മുൻപിലിരിക്കുന്ന 2 യാത്രക്കാരും ബെൽറ്റ് ധരിക്കണം. ബസുകളിൽ കാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന 2 പേരും ബെൽറ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവറും. ചില ബസുകളിൽ ഡ്രൈവറുടെ സീറ്റിന് സമാന്തരമായി ഒരു സീറ്റ് ഘടിപ്പിച്ചിട്ടുണ്ടാകും. ഇൗ സീറ്റിലും ബെൽറ്റ് നിർബന്ധമാണ്. 

കെഎസ്ആർടിസി ബസുകളിൽ പഴയ തരം സീറ്റുകളാണുള്ളത്. ഇതിലെല്ലാം സെപ്റ്റംബർ ഒന്നിനു മുൻപ് ബെൽറ്റ് ഘടിപ്പിക്കേണ്ടിവരും. 2005 നു മുൻപുള്ള ഹെവി വാഹനങ്ങളുടെ കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും. 

വിഐപികളും പിഴയടയ്ക്കണം

വിഐപി വാഹനങ്ങളെ പിഴയിൽനിന്ന് ഒഴിവാക്കരുതെന്ന് ആന്റണി രാജു കർശന നിർദേശം നൽകി. ഇതുവരെ 56 വിഐപി വാഹനങ്ങളെ നിയമലംഘനത്തിന് പിടികൂടി. മന്ത്രിമാരുടെ വാഹനങ്ങൾ ഇക്കൂട്ടത്തിൽ ഇല്ല. 

2 പേർക്കും വേണം സീറ്റ് ബെൽറ്റ്/ ഹെൽമറ്റ്; ഇല്ലെങ്കിൽ ഇരട്ടി പിഴ

∙ കാറിന്റെ മുൻസീറ്റിൽ ഡ്രൈവറും യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴത്തുക വ്യക്തമാക്കി 2 ചെലാനുകൾ കിട്ടും. സഹയാത്രികനു നൽകിയിരുന്ന ഇളവ് ഇനിയില്ല. 

∙ ബൈക്കിലെ 2 യാത്രക്കാരും ഹെൽമറ്റ് ധരിക്കണം. ഇല്ലെങ്കിൽ 500 രൂപയുടെ 2 ചെലാനുകൾ കിട്ടും. ഒരാൾ ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ. 

English Summary: Seat belt mandatory in bus and lorry

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com