കോന്നി സ്ഥാനാർഥിത്വത്തിൽ അടൂർ പ്രകാശിന് അതൃപ്തി; തീരുമാനം കൂട്ടായി എടുക്കണം
Mail This Article
പത്തനംതിട്ട∙ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്. കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചോ എന്നറിയില്ല. പി. മോഹന്‍രാജിന്റെ പേര് ചാനലുകളില്‍ കണ്ടു. പൊതുസമ്മതനെന്ന നിലയിലാണ് റോബിന് പീറ്ററിന്റെ പേര് നിര്‍ദേശിച്ചത്. കൂട്ടായി തീരുമാനമെടുത്താല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലായിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പല പേരുകളും ഉയര്‍ന്നു വരുെമങ്കിലും നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്ന് ഷാനി മോള് ഉസ്മാനും വ്യക്തമാക്കി. നേതൃത്വത്തിലുള്ള മുഴുവന്‍ ആളുകളുടേയും പിന്തുണ തനിക്കുണ്ടെന്നും ഷാനിമോള്‍ ഉസ്മാന് ആലപ്പുഴയില്‍ പറഞ്ഞു.
അതേസമയം ടി.ജെ. വിനോദിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്ത് കെ.വി. തോമസ് രംഗത്തെത്തി. എറണാകുളത്ത് വിനോദിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കും. സ്ഥനാര്ഥിയാക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനം മാത്രമാണു ചോദിച്ചതെന്നും കെ.വി.തോമസ് പറഞ്ഞു.
English Summary: Adoor Prakash's Reaction On Konni Seat Raw