ADVERTISEMENT

കൊച്ചി∙ പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി വിശദമായ റിപ്പോർട്ട്‌ നൽകാൻ സർക്കാരിന് കോടതി നിർദേശം നൽകി. ഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് സർക്കാർ ഭേദഗതി പിൻവലിച്ച വിവരം കോടതിയെ അറിയിച്ചത്. നിലവിലെ ഭേദഗതി നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. 

Content highlights: 118 A withdrawn: Govt informs HC

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com