എടിഎമ്മിൽനിന്ന് പണം പിൻവലിക്കാനുള്ള നിരക്കുകൾ റിസർവ് ബാങ്ക് വർധിപ്പിച്ചു

Mail This Article
×
ന്യൂഡൽഹി∙ എടിഎമ്മിൽനിന്ന് പണം പിൻവലിക്കാനുള്ള നിരക്കുകൾ റിസർവ് ബാങ്ക് വർധിപ്പിച്ചു. മാസത്തിൽ 5 തവണയിൽ കൂടുതൽ എടിഎമ്മിൽനിന്ന് പണം പിൻവലിച്ചാൽ ഒരു ഇടപാടിന് 23 രൂപ നൽകണം. നേരത്തെ 21 രൂപയായിരുന്നു. മേയ് ഒന്നു മുതൽ നിരക്കു വർധന പ്രാബലത്തിൽ വരും.
അക്കൗണ്ടുള്ള ബാങ്കിലെ എടിഎമ്മിൽനിന്ന് മാസത്തിൽ അഞ്ചു തവണ സൗജന്യമായി പണം പിൻവലിക്കാം. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്ക് ഇത് ബാധകമാണ്. മറ്റുള്ള ബാങ്കുകളുടെ എടിഎമ്മിൽനിന്ന് വൻനഗരങ്ങളിൽ മൂന്നു തവണയും നഗരങ്ങളിൽ അഞ്ച് തവണയും സൗജന്യമായി പണം പിൻവലിക്കാം.
English Summary:
RBI Hikes ATM Withdrawal charge: RBI ATM fees have increased to ₹23 per transaction after five free withdrawals.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.