പ്രാതലിന് ഒരുക്കാം ത്രിവർണ്ണ പുട്ട്
![try-colour-puttu try-colour-puttu](https://img-mm.manoramaonline.com/content/dam/mm/mo/pachakam/readers-recipe/images/2020/8/14/try-colour-puttu.jpg?w=1120&h=583)
Mail This Article
×
സ്വാതന്ത്ര്യദിനത്തിൽ ഒരു ത്രിവർണ്ണ പുട്ട് ഉണ്ടാക്കിയാലോ?
ചേരുവകൾ
- 1. പുട്ടുപൊടി – ഒന്നര കപ്പ്
- 2. പാലക് ഇല അല്ലെങ്കിൽ പച്ച ചീര - ഒരുപിടി
- 3. കാരറ്റ് - 1
- 4. ഉപ്പ് - ആവശ്യത്തിന്
- 5. വെള്ളം
പുട്ടുപൊടി തയാറാക്കാം
- പാലക് ഇല കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഒരു മിനിറ്റ് മുക്കി വെച്ച് വെള്ളം മാറ്റി എടുക്കണം.
- അരക്കപ്പ് പുട്ടുപൊടിയും വേവിച്ച പാലക് ഇലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി പൊടിച്ചെടുക്കണം.
- മിക്സിയിൽ നിന്നും മാറ്റിയ ശേഷം വെള്ളം വേണമെങ്കിൽ അൽപം വെള്ളം ചേർത്ത് പുട്ട് പൊടി യുടെ പരുവത്തിൽ നനച്ച് എടുക്കണം.
- ഇതുപോലെ കാരറ്റ് പുട്ടുപൊടി കൂടി മിക്സിയിൽ പൊടിച്ച് എടുക്കുക.
- വെള്ള നിറത്തിലുള്ള പുട്ടുപൊടി നനച്ചു വെക്കുക.
- ഇനി ഒരു പുട്ട് കുറ്റിയിലേക്ക് ആദ്യം തേങ്ങ ചിരകിയത് ഇട്ടു പച്ച നിറത്തിലുള്ള പൊടി, വെള്ള നിറത്തിലുള്ള പൊടി, ഓറഞ്ച് നിറത്തിലുള്ള പൊടി ലെയർ ആക്കി നിറയ്ക്കുക.
- നന്നായി വേവിച്ചെടുക്കുക. ഒരുപാട് നേരം ആവിയിൽ വേവിച്ചാൽ നിറം മാറി പോകും. ആവി വരുന്ന ഉടനെതന്നെ പുട്ടുകുറ്റി മാറ്റണം. ഹെൽത്തിയും രുചികരവുമായ ത്രിവർണ്ണ പുട്ട് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.