ADVERTISEMENT

മുട്ടപുഴുങ്ങിയതിനൊപ്പം ഈ മസാല കൂടി തയാറാക്കി നോക്കൂ.

ചേരുവകൾ
മുട്ട - 4 എണ്ണം (പുഴുങ്ങിയത്)
സവാള - 2 ഇടത്തരം ഓയിലിൽ വറുത്തെടുത്തത്
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ
ജീരകപ്പൊടി - 1/4 ടീസ്പൂൺ
ഓയിൽ - 3-4 ടേബിൾസ്പൂൺ
ഇഞ്ചിവെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
തക്കാളി - 1 ഇടത്തരം
ചൂടുവെള്ളം - കാൽ കപ്പ്‌
പുളിയില്ലാത്ത തൈര് - 1 ടേബിൾസ്പൂൺ
ഉണങ്ങിയ ഉലുവയില - 1 ടീസ്പൂൺ
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം 

  • ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിൽ ഇഞ്ചിവെളുത്തുള്ളി അരച്ചതും തക്കാളിയും ചേർത്ത് വഴറ്റാം. 
  • ഇതിൽ മാസാലകൾ ഓരോന്നായി ചേർക്കാം, പച്ചമണം മാറിയതിന് ശേഷം ഉപ്പും ചേർത്ത് കൊടുക്കാം. 
  • ഇതിൽ നേരത്തെ വറുത്തെടുത്ത സവാള ഒന്ന് പൊടിച്ചു ചേർക്കാം. ശേഷം തൈരും ചേർക്കാം. ഗരംമസാലപ്പൊടിയും ചേർത്ത് കൊടുക്കാം. ഒടുവിൽ പുഴുങ്ങിയ മുട്ടയും ഉണങ്ങിയ ഉലുവയിലയും ചേർത്ത് ഇളക്കാം. 
  • നല്ല രുചിയുള്ള മുട്ട മാസാല തയാർ.

    English Summary : Egg Masala curry for breakfast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com