അഞ്ചു മിനിറ്റു കൊണ്ടൊരു കാരറ്റ് തോരൻ
Mail This Article
വളരെ എളുപ്പത്തിൽ ഊണിനൊരുക്കാം കാരറ്റ് തോരൻ, പോഷകങ്ങൾ നഷ്ടപ്പെടാതെ തയാറാക്കാം.
ചേരുവകൾ
• കാരറ്റ് - 3 എണ്ണം
• നാളികേരം ചിരകിയത് - മുക്കാൽ കപ്പ്
• പച്ചമുളക് - 4 എണ്ണം
• വറ്റൽ മുളക് - 3 എണ്ണം
• കടുക് - 1 ടീസ്പൂൺ
• ഉപ്പ്
• വെളിച്ചെണ്ണ
• കറിവേപ്പില
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്കു ഗ്രേറ്റ് ചെയ്ത കാരറ്റ്, നാളികേരം, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ചു വയ്ക്കുക. ഒരു പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ചൂടായ വെളിച്ചെണ്ണയിലിലേക്കു കടുക് ഇട്ടു പൊട്ടിക്കുക. ശേഷം വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇതിലേക്കു കാരറ്റ് മിക്സ് ചേർത്ത് ഒന്ന് ഇളക്കുക. ഇനി രണ്ടു മിനിറ്റു മൂടി വച്ച് വേവിക്കുക. രണ്ടു മിനിറ്റു കഴിഞ്ഞു മൂടി മാറ്റി ഇളക്കി കൊടുത്തു ഒന്ന് ഡ്രൈയാക്കി എടുക്കുക. ഈസി കാരറ്റ് തോരൻ റെഡി.
English Summary : Delicious carroot thoran for lunch