ഏത്തപ്പഴവും മുട്ടയും ചേർത്തു ഞൊടിയിടയിൽ പുഡ്ഡിങ് റെഡി
![egg-banana-pudding egg-banana-pudding](https://img-mm.manoramaonline.com/content/dam/mm/mo/pachakam/readers-recipe/images/2022/5/6/egg-banana-pudding.jpg?w=1120&h=583)
Mail This Article
പഴുത്തു കറുത്തു പോയ പഴത്തിനു ധാരാളം ഗുണങ്ങൾ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും തടി കുറയ്ക്കാനും കാൻസർ ചെറുക്കാനും ത്വക്ക് രോഗങ്ങൾ വരാതിരിക്കാനും കറുത്തു പോയ പഴത്തിലെ ആന്റി ഓക്സിഡന്റ്സ് സഹായിക്കുന്നു.
ചേരുവകൾ
• പഴം - 2 എണ്ണം
• മുട്ട - 2 എണ്ണം
• പാൽ - 200 മില്ലി ലിറ്റർ
• പഞ്ചസാര - 6 ടേബിൾസ്പൂൺ
• ഏലയ്ക്ക - 3 എണ്ണം
തയാറാക്കുന്ന വിധം
• ചുവടു കട്ടിയുള്ള ഒരു ഫ്രൈയിങ് പാനിൽ 4 ടേബിൾസ്പൂൺ പഞ്ചസാര ഇട്ട് കാരമലൈസ് ചെയ്തെടുക്കുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
• ശേഷം ഇത് പുഡ്ഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ ഒഴിച്ച് അടിയിൽ ഒരു ലെയർ വരുന്ന വിധത്തിൽ ചുറ്റിച്ചെടുത്തു മാറ്റി വയ്ക്കുക.
• മിക്സിയുടെ വലിയ ജാറിൽ 2 പഴം അരിഞ്ഞതും 2 മുട്ടയും 2 ടേബിൾസ്പൂൺ പഞ്ചസാരയും 3 ഏലക്കായും ചേർത്തു നന്നായി അരച്ചെടുക്കുക. ഇതിലേക്ക് 200 മില്ലി ലിറ്റർ പാലും ചേർത്ത് ഒന്നു കൂടെ അടിച്ചെടുക്കുക.
• ശേഷം ഇത് പുഡ്ഡിങ് സെറ്റ് ചെയ്യാൻ നേരത്തെ കാരമൽ സിറപ്പ് ഒഴിച്ചു വച്ച പാത്രത്തിലേക്കു പകർത്തുക. ഇത് ആവിയിൽ 30 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം ചൂടാറുമ്പോൾ ഫ്രിജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.
English Summary : Over ripe banana pudding.