കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിൽ പകുതിയിലേറെയും എസ്‌യുവി
Mail This Article
×
രാജ്യത്തെ കാർ വിൽപന ആദ്യമായി 40 ലക്ഷം കടന്ന, ഇക്കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിൽ പകുതിയിലേറെയും (50.4%) എസ്‌യുവികൾ. കാർ നിർമാതാക്കൾ ആകെ വിറ്റത് 42.3 ലക്ഷം കാറുകളാണ്; മുൻ കൊല്ലത്തെക്കാൾ 9% വർധന. എസ്‌യുവികളുടെ വിൽപന തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിലെക്കാൾ 28% ഉയർന്നു. അക്കൊല്ലം എസ്‌യുവികളുടെ വിപണി പങ്കാളിത്തം 43% മാത്രമായിരുന്നു.
ചെറുകാറുകളുടെ (ഹാച്ബാക്) വിൽപനയിൽ മുൻകൊല്ലത്തെക്കാൾ 12% വർധനയുണ്ടെങ്കിലും വിപണി പങ്കാളിത്തം 34% ആയിരുന്നത് 28% ആയി കുറഞ്ഞു. സെഡാൻ വിൽപന 6% കൂടിയിട്ടുണ്ട്; വിപണി പങ്കാളിത്തം 9% മാത്രം.
എസ്‌യുവി വിപണിയിൽ, രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വിഹിതം 21% ആണ്. മുൻവർഷം 11% മാത്രമായിരുന്നു.
വൈദ്യുത കാറുകളുടെ വിൽപന മുൻകൊല്ലത്തെക്കാൾ 70% കൂടിയിട്ടുണ്ട്.
English Summary:
SUVs account for more than half of all sales
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.