ആരോഗ്യ ഇൻഷുറൻസ് കമ്പനി പണം തിരിച്ചു തരാൻ മടിക്കുന്നുണ്ടോ?
Mail This Article
അസുഖം വന്നാൽ പണം പോകുന്നത് അറിയില്ല എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഇൻഷുറൻസ് ഉണ്ടെങ്കിൽ പോലും ചിലപ്പോൾ ക്യാഷ്‌ലെസ് സൗകര്യം ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാറുണ്ട്. ആശുപത്രിയിൽ അടച്ച തുക തിരിച്ചു ലഭിക്കാനായി ഇൻഷുറൻസ് ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഓരോ ഇൻഷുറൻസ് കമ്പനിയും എത്ര സമയം എടുത്താണ് ക്ലെയിമുകൾ സെറ്റിൽ ചെയ്യുന്നത്, എത്രത്തോളം തുകയുടെ ക്ലെയിം സെറ്റില്‍മെന്റ് നടത്തുന്നുണ്ട് എന്ന് നോക്കാം.
ക്ലെയിം സെറ്റില്‍മെന്റ്
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്(2024) മാക്സ് ലൈഫ് 98.61 ശതമാനം ക്ലെയിം സെറ്റിൽമെന്റ് അനുപാതവുമായി ഒന്നാം സ്ഥാനത്തുണ്ട്. 98.52 ശതമാനവുമായി ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ ഉള്ള ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫാണ് രണ്ടാമത്. 95.69 ശതമാനം ഉള്ള ടാറ്റ എഐഎയാണ് അടുത്തത്.
2023-2024 ലെ കണക്കുകൾ പരിശോധിച്ചാൽ മൂന്നു മാസത്തിനുള്ളിൽ തന്നെ ക്ലെയിം സെറ്റിൽ ചെയ്തു ഉപഭോക്താക്കളെ കൂടെ നിർത്തിയവരിൽ പൊതുമേഖലയിൽ നിന്ന് ഓറിയൻറ്റൽ ഇൻഷുറൻസും(91.62 %), സ്വകാര്യ മേഖലയിൽ നിന്ന് കെയർ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡ് (100 %), നിവ ബാപ്പ ഹെൽത്ത് ഇൻഷുറൻസ് (100 %), മണിപ്പാൽ സൈന ഹെൽത്ത് ഇൻഷുറൻസ് (99 . 96 %), സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് (99 .21 %),ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്(99 .01 %), റിലയൻസ് ജനറൽ ഇൻഷുറൻസും(98 .75 %), എച് ഡി എഫ് സി എർഗോ ജനറൽ ഇൻഷുറൻസും(98 .59 %), ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്(98 .53%), അക്കോ ജനറൽ ഇൻഷുറൻസ് ലിമിറ്റഡ്(97.68 %), കൊടക് മഹിന്ദ്ര ജനറൽ ഇൻഷുറൻസ് (97 .61 %) എന്നിങ്ങനെയാണ്.