ഗുഡ്ബൈ മാർത്ത, ബ്രസീൽ!

Mail This Article
മെൽബൺ ∙ ലോക വനിതാ ഫുട്ബോൾ ചരിത്രത്തിൽ ഒരു യുഗം ഇവിടെ അവസാനിക്കുന്നു. വനിത ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ ജമൈക്കയോടു ഗോൾരഹിത സമനില വഴങ്ങിയ ബ്രസീലിനൊപ്പം അവരുടെ ഇതിഹാസ താരം മാർത്തയും മടങ്ങുകയാണ്. ഈ ലോകകപ്പോടെ വിരമിക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു മാർത്ത.
17 ഗോളുകളുമായി ലോകകപ്പിന്റെ എക്കാലത്തെയും ടോപ്സ്കോററും മാർത്തയാണ്. പക്ഷേ, മുപ്പത്തിയേഴുകാരി താരത്തിന്റെ മുന്നേറ്റങ്ങൾക്ക് ജമൈക്കയുടെ കരുത്തുറ്റ പ്രതിരോധം ചിറ കെട്ടിയതോടെ ബ്രസീലിന്റെ കുതിപ്പ് നോക്കൗട്ടിലെത്താതെ അവസാനിച്ചു. ജമൈക്ക പ്രീക്വാർട്ടറിലെത്തി.
ഗ്രൂപ്പ് ജിയിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോൽവി (3–2) വഴങ്ങിയ ഇറ്റലിയും പുറത്തായി. ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ സ്വീഡൻ അർജന്റീനയെയും (2–0) ഫ്രാൻസ് പാനമയെയും (6–3) തോൽപിച്ചു.
English Summary: Goodbye Martha, Brazil!