ഹോട്ട് ലുക്കിൽ ശ്രദ്ധ കപൂർ; ശ്രദ്ധേയമായി ചിത്രങ്ങൾ

Mail This Article
ബ്ലാക് വെൽവെറ്റ് ബോഡികോൺ ഗൗണിലുള്ള ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ടെലിവിഷൻ ഷോയായ പ്രോ മ്യൂസിക് ലീഗിൽ അതിഥിയായി എത്തിയപ്പോഴാണ് ഹോട്ട് ലുക്കിൽ താരം തിളങ്ങിയത്.
ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈനർ ഹൗസിന്റെ സമ്മർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. ഹൈ സ്ലിറ്റ് ആണ് ഡ്രസ്സിന്റെ പ്രത്യേകത. ഡ്രസ്സിന്റെ കഴുത്തിലും കൈകളിലും അരയിലുമുള്ള ലെതർ ഡീറ്റൈലിങ് സ്റ്റൈലിഷ് ലുക്ക് നൽകുന്നു.
ഒരു കമ്മൽ മാത്രമാണ് ആഭരണമായി ധരിച്ചിട്ടുള്ളത്. സ്റ്റൈലിസ്റ്റ് നമ്രത ദീപക് ആണ് താരത്തെ ഒരുക്കിയത്. പാർട്ടികൾക്ക് അനുയോജ്യമായ ക്ലീൻ ഗ്ലോസി മേക്കപ്പും കൂടി ചേരുമ്പോഴുള്ള ശ്രദ്ധയുടെ ലുക്ക് ആരെയും ആകർഷിക്കും.
English Summary : Glitz N Glamour - Shraddha Kapoor stuns in a black velvet gown